Home Newspool ബ്രേക്കിംഗ് : മുൻ ജസ്റ്റിസ് കെമാൽ പാഷ യുഡിഎഫ് സ്ഥാനാർഥിയായേക്കും, രഹസ്യ യോഗത്തിൽ ധാരണ

ബ്രേക്കിംഗ് : മുൻ ജസ്റ്റിസ് കെമാൽ പാഷ യുഡിഎഫ് സ്ഥാനാർഥിയായേക്കും, രഹസ്യ യോഗത്തിൽ ധാരണ

SHARE

ബ്രേക്കിംഗ്

ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ നിരന്തരം ദുരുദ്ദേശപരമായി ആരോപണം ഉന്നയിക്കുന്ന റിട്ട. ഹൈക്കോടതി ജഡ്ജി കെമാൽ പാഷയെ യുഡിഎഫ് സ്ഥാനാർഥിയാക്കാൻ രഹസ്യ നീക്കം. ഇതിന്റെ ഭാഗമായി ഉമ്മൻ ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും ഇവരുമായി അടുപ്പം പുലർത്തുന്ന യു ഡി എഫ് നേതാക്കളും കെമാൽ പാഷയുമായി ബന്ധപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസമായി ചില നേതാക്കൾ നിരന്തരമായി പാഷയുമായി ടെലിഫോണിൽ ബന്ധപ്പെടുന്നതായാണ് സൂചനകൾ.

കഴിഞ്ഞ ദിവസം കിഴക്കമ്പലത്തെ അരാഷ്ട്രീയ സംഘടന നേതാവ് സാബുവുമായി യുഡിഎഫ് നേതാക്കൾ ചർച്ച നടത്തിയതിന് പിന്നാലെയാണ് കെമാൽ പാഷയെയും ബന്ധപ്പെട്ടത്. പ്രാഥമികഘട്ട ചർച്ച നടത്തിയതായും സൂചനയുണ്ട്.കളമശേരി, ചടയമംഗലം, പുനലൂർ ഇവയിൽ ഏതെങ്കിലും ഒരു സീറ്റിൽ സ്ഥാനാർഥിയാക്കാനാണ് യു ഡി എഫ് നേതൃത്വം മുൻഗണന നൽകുന്നത്. എന്നാൽ, തൻ്റെ ജന്മനാടായ അഞ്ചൽ ഉൾപ്പെടുന്ന പുനലൂർ മണ്ഡലത്തിനാണ് കെമാൽ പാഷ മൂൻതൂക്കം നൽകുന്നത്.

ഇക്കാര്യത്തിൽ ചില യു ഡി എഫ് നേതാക്കളും വ്യക്തമായ സൂചന നൽകുന്നു.യുഡിഫ് ബാനറിൽ മത്സരിച്ചാൽ അത് തിരിച്ചടിയാകുമെന്നതിനാൽ സ്വതന്ത്രനാകാമെന്നാണ് പാഷ തന്നെ ബന്ധപ്പെട്ട നേതാക്കളോട് പറഞ്ഞതെന്നാണ് യുഡിഎഫ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.സ്വതന്ത്ര സ്ഥാനാർഥി ആയി മത്സര രംഗത്തിറക്കി പിന്നീട് പിന്തുണ നൽകാമെന്നുമാണ് യു ഡി എഫ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. ഈ ധാരണ പ്രകാരം മത്സരിക്കാൻ കെമാൽ പാഷ സമ്മതം മൂളുമെന്നും റിപ്പോർട്ടുണ്ട്.

ഇക്കാര്യം കുഞ്ഞാലികുട്ടിയുമായി അടുത്ത് കേന്ദ്രങ്ങളും എറണാകുളത്തെ ചില മുതിർന്ന നേതാക്കളും സമ്മതിക്കുന്നുമുണ്ട്. കെമാൽ പാഷയെ സ്ഥാനാർഥി ആക്കുന്നത് വഴി രാഷ്ട്രീയത്തിനതീതമായി നേട്ടമുണ്ടാക്കാൻ കഴിയുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചേർന്ന് ഇത്തരമൊരു നീക്കം നടത്തുന്നത്.

അടുത്തിടെ സംസ്ഥാന സർക്കാരിനെതിരെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ കെമാൽ പാഷ ശ്രമിച്ചിരുന്നു.ഏറ്റവുമൊടുവിൽ വൈറ്റില മേൽപ്പാലവുമായി ബന്ധപ്പെട്ട ചില അരാഷ്ട്രീയവാദികളായ സമൂഹവിരുദ്ധർ കാട്ടിക്കൂട്ടിയ കോപ്രായങ്ങളെയും നിയമവിരുദ്ധ പ്രവർത്തനങ്ങളെയും ന്യായീകരിച്ച് രംഗത്തുവരികയും ചെയ്തു.

ഇതിനൊപ്പം മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. കേരളയത്തിലെ യു ഡി എഫിനുവേണ്ടി വാല് പോക്കുന്ന കൊച്ചിയിലെ അരാഷ്ട്രീയ സംഘടനയെ മഹത്വവൽക്കരിക്കാനാണ് കെമാൽ പാഷ ശ്രമിച്ചത്. ഇതേ നിലപാട് തന്നെയാണ് ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചേർന്ന് സ്വീകരിച്ചതും. തുടർന്നാണ് കിഴക്കമ്പലത്തെ സാബുവുമായി രഹസ്യ ചർച്ച നടത്തി പിന്തുണ ഉറപ്പുവരുത്തിയശേഷം കെമാൽ പാഷയുമായി ബന്ധപ്പെടുകയായിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.