Home Newspool ഔഫ‌് അബ്ദുറഹ്മാനെ കൊലപ്പെടുത്തിയശേഷം പ്രതികൾ രക്ഷപ്പെട്ട വാഹനങ്ങൾ കണ്ടെടുത്തു

ഔഫ‌് അബ്ദുറഹ്മാനെ കൊലപ്പെടുത്തിയശേഷം പ്രതികൾ രക്ഷപ്പെട്ട വാഹനങ്ങൾ കണ്ടെടുത്തു

SHARE

ഡിവൈ‌എഫ‌്ഐ പ്രവർത്തകൻ ഔഫ‌് അബ്ദുറഹ്മാനെ കൊലപ്പെടുത്തിയശേഷം പ്രതികൾ രക്ഷപ്പെട്ട വാഹനങ്ങൾ ക്രൈംബ്രാഞ്ച‌് സംഘം കണ്ടെടുത്തു. സംഭവശേഷം ഒന്നാം പ്രതി യൂത്ത്‌ ലീഗ്‌ നേതാവ്‌ പി എം ഇർഷാദ്‌ മുണ്ടത്തോട‌് ജങ‌്ഷനുസമീപത്തുനിന്ന‌് രക്ഷപ്പെടാനുപയോഗിച്ച സ‌്കൂട്ടി, മംഗളൂരുവിലേക്ക്‌ സഞ്ചരിച്ച കാർ എന്നിവയാണ്‌ കസ‌്റ്റഡിയിലെടുത്തത്‌.

കെഎൽ 60–- എം 4320 കാറിലാണ‌് ആശുപത്രിയിലേക്കെന്ന വ്യാജേന മംഗളൂരുവിലേക്ക‌് പ്രതിയെ രക്ഷപ്പെടുത്തിയത്‌. ഈ വാഹനത്തിന്റെ ഉടമ കല്ലൂരാവിയിലെ പി എം അബ്ദുൾകരീമാണ്‌. ഒഴിഞ്ഞവളപ്പിലെ കെ സി ഹൗസിൽ മുഹമ്മദ‌് റഫീഖിന്റേതാണ്‌ സ്‌കൂട്ടി.

രണ്ടു വാഹനങ്ങളുടെയും ഉടമസ്ഥർക്ക‌് പ്രതികളുമായുള്ള ബന്ധവും കൊലപാതകശേഷം പ്രതികൾക്ക്‌ രക്ഷപ്പെടാൻ വഴിയൊരുക്കിയതും അന്വേഷണവിധേയമാകും.മംഗളൂരുവിലേക്ക്‌ പോകുന്നതിനുമുമ്പ്‌ പ്രതികളെ കാഞ്ഞങ്ങാട്ടെത്തിച്ച മറ്റൊരു കാറും പൊലീ‌സ‌് കസ‌്റ്റഡിയിലുണ്ട‌്.

കൊല ആസുത്രണംചെയ‌്ത സ്ഥലവും വ്യക്തമായിട്ടുണ്ട‌്. ക്രൈംബ്രാഞ്ച്‌ കസ‌്റ്റഡിയിൽ വാങ്ങിയ പ്രതികളിൽനിന്നാണ്‌‌ വാഹനങ്ങളെക്കുറിച്ച്‌ വിവരം ലഭിച്ചത്‌. കസ‌്റ്റഡി കലാവധി കഴിഞ്ഞതിനാൽ രണ്ടും മൂന്നും പ്രതികളായ ഹസൻ, ഹാഷിർ എന്നിവരെ വ്യാഴാഴ‌്ച കോടതിയിൽ ഹാജരാക്കി ജയിലിലേക്ക‌് അയച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.