Home Newspool സംസ്ഥാനത്ത് വീണ്ടും ഷിഗല്ല രോഗബാധ , 13 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല രോഗബാധ , 13 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്

SHARE

സംസ്ഥാനത്ത് വീണ്ടും ഷിഗല്ല രോഗബാധ. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തില്‍ 13 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിൽ അധികൃതർ ജാഗ്രത നിർദേശമം നല്‍കി. കണ്ണൂരിലും കഴിഞ്ഞ ദിവസം ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്തു. ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവർ ചികിത്സയിലാണ്.

കോഴിക്കോടും എറണാകുളവും സമാനമായ രീതിയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് സംസ്കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായത്. ഇവരില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ 56 വയസ്സുള്ള രോഗിക്കാണ് ഷിഗംല്ല സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് കിണറുകള്‍ ശുചീകരണം അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.