Home Video എന്താണ് പക്ഷിപ്പനി ?

എന്താണ് പക്ഷിപ്പനി ?

SHARE

കൊവിഡ് 19 മഹാമാരിയ്ക്കെതിരെ പോരാട്ടം അതിശക്തമായി തുടരവെയാണ് കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തിൽ കോട്ടയം, ആലപ്പുഴ ജില്ലകളിലായി ആയിരക്കണക്കിന് വളർത്തു താറാവുകളാണ് അസുഖം ബാധിച്ചു ചത്തത്. രണ്ട്‌ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗത്തെ സംസ്ഥാന ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

എന്നാൽ ഈ രോഗം മനുഷ്യരിലേയ്ക്ക് പടരുമോ എന്നും കൊവിഡ് പോലൊരു പകർച്ചവ്യാധിയാകുമോയെന്നുമുള്ള ആശങ്കക പൊതുജനത്തിനിടയിൽ നിലനിൽക്കുയാണ്.

എന്താണ് പക്ഷിപ്പനി ?

ഇൻഫ്ളുവൻസ എ വൈറസ് മൂലമുണ്ടാകുന്ന പക്ഷിരോഗമാണ് ഏവിയൻ ഇൻഫ്ളുവൻസ അഥവാ പക്ഷിപ്പനി. ഒരു പക്ഷിയിൽ നിന്ന് മറ്റൊരു പക്ഷിയിലേയ്ക്കും മൃഗങ്ങളിലേയ്ക്കും പടരാൻ സാധ്യതയുള്ള രോഗമാണിത്. പക്ഷിപ്പനിയുണ്ടാക്കുന്ന പല വൈറസുകളും പക്ഷികളിൽ മാത്രമാണ് ഒതുങ്ങാറുള്ളത്. എച്ച്5എൻ1 എന്നയിനം വൈറസാണ് ഇതിൽ ഏറ്റവും കൂടുതലായി കാുന്നത്. എച്ച്5എൻ8 എന്ന ഇനം വൈറസാണ് നിലവിൽ കേരളത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇത്‌ മനുഷ്യരിലേക്ക്‌ പകരില്ല.

പക്ഷികളിലുണ്ടാകുന്ന രോഗലക്ഷണങ്ങൾ എന്തെല്ലാം ?

മന്ദത, വിശപ്പില്ലായ്മ, വയറിളക്കം, തൂവൽ കൊഴിയുക, ചലനങ്ങൾക്ക് ബുദ്ധിമുട്ട്, മുട്ടകളുടെ എണ്ണം കുറയുക, കട്ടികുറഞ്ഞ തോടുള്ള മുട്ടകൾ, ശരീരത്തിലും കൊക്ക്, പൂവ് എന്നിവയിലും നീലനിറം, മൂക്കിലൂടെയുള്ള രക്തസ്രാവം, ശ്വാസതടസ്സം എന്നിവയൊക്കെയാണ് ലക്ഷണൾ

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടോ?

ഏവിയൻ ഇൻഫ്ലൂെൻസ എ വിഭാഗത്തിൽപ്പെട്ട വൈറസുകൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് അപൂർവമായി മാത്രമാണ് പകരാറുള്ളത്. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്.

വൈറസിന് ജനിതകമാറ്റം സംഭവിക്കാനും മനുഷ്യരിൽ നിന്ന് മറ്റു മനുഷ്യരിലേയ്ക്ക് പെട്ടെന്നു പടരാനുമുള്ള സാധ്യത നിലനില്കുന്നതിനാലും പക്ഷിപ്പനി ബാധിക്കുന്നവരെ കർശനമായ നിരീക്ഷണത്തിലിരുത്തുകയും ചികിത്സ നൽകുകയും ചെയുന്നുണ്ട്. കൊറോണ വൈറസ് പോലെയോ, നിപ്പ പോലെയോ മനുഷ്യരിലേക്ക് അതിവേഗത്തിൽ പടർന്നു പിടിക്കുന്ന ഒന്നല്ല പക്ഷി പനി.

പക്ഷിപ്പനി ഉണ്ടായാൽ വളർത്തുപക്ഷികളെ കൊന്നൊടുക്കുന്നത് എന്തുകൊണ്ട്?

രോഗമുള്ള പക്ഷികളുടെ മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും ഏവിയൻ ഇൻഫ്ളുവൻസ വൈറസിനെ ധാരാളമായി പുറന്തള്ളും. ഇത് രോഗ വ്യാപനം വർധിപ്പിക്കും. അതിനാൽ രോഗത്തിന്റെ വ്യപനം നിയത്രണം ശക്തമാക്കാനാണ് രോഗസാധ്യതയുള്ളതും രോഗവാഹകരാവാൻ ഇടയുള്ളതുമായ മുഴുവൻ വളർത്തുപക്ഷികളെയും കൊന്നൊടുക്കി സുരക്ഷിതമായി സംസ്ക്കരിക്കുക എന്ന നടപടി സ്വീകരിക്കുന്നത്.

രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റർ പരിധിയിലെ മുഴുവൻ പക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്കരിക്കുക എന്നത് ദേശീയ തലങ്ങളിൽ നിലവിലുള്ള പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോളിൻറെ ഭാഗമാണ്.

കേരളത്തിൽ പക്ഷിപ്പനി വൈറസ് എങ്ങനെയാണ് എത്തിയത് ?

ദേശാടനപക്ഷികളടക്കമുള്ള നീർപക്ഷികൾ ഇൻഫ്ളുവന്സ എ വൈറസുകളുടെ സ്വാഭാവിക വാഹകരാണ്. ഇവയുടെ ശ്വാസനാളത്തിലും അന്നനാളത്തിലുമാണ് വൈറസുകൾ വാസമുറപ്പിക്കുക. അത്തരത്തിൽ ദേശാടന പക്ഷികളിൽ നിന്നുമാണ് വൈറസ് വ്യപനം ഉണ്ടായിരിക്കുക.

കോഴിമുട്ടയോ ഇറച്ചിയോ കഴിക്കുന്നതിലൂടെ പക്ഷിപ്പനി മനുഷ്യരെ ബാധിക്കുമോ ?

പക്ഷിപ്പനി ഭീതി പടർന്നതോടെ കോഴിയിറച്ചിയുടേയും, മുട്ടയുടേയും വില കുത്തനെ ഇടിഞ്ഞെന്നാണ് കോഴിവിപണിയിൽ നിന്നുമെത്തുന്ന വാർത്ത. എന്നാൽ രോഗബാധിതമല്ലാത്ത പ്രദേശങ്ങളിൽ മതിയായി വേവിച്ച മുട്ടയോ ഇറച്ചിയോ കഴിക്കുന്നതിൽ ഭീതിയൊന്നും വേണ്ട എന്നതാണ് വസ്തുത.

പക്ഷിപ്പനി പകരാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദിക്കണം. രോഗാണു വിമുക്തമാക്കാൻ ശാസ്ത്രീയമായ കൈകഴുകൽ രീതികൾ ശീലിക്കുക.ഇറച്ചി, മുട്ട എന്നിവ കുറഞ്ഞത് 70 ഡിഗ്രി സെന്റിഗ്രേഡിൽ ചൂടാക്കി മാത്രം ഭക്ഷിക്കുക. ഹോട്ടലുകളിൽ പാകം ചെയ്ത ഇറച്ചി, മുട്ട എന്നിവ കഴിയുന്നതും ഒഴിവാക്കുക.മുട്ട പുഴുങ്ങി കഴിക്കുമ്പോൾ മഞ്ഞക്കുരു എല്ലാ ഭാഗവും നന്നായി ഉറച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക.

ഒരു വശം മാത്രം ചൂടാക്കിയ ഇറച്ചി കഴിക്കരുത്. പക്ഷിപ്പനിയെക്കുറിച്ച് കർഷകർക്ക് ആവശ്യമായ അവബോധം നൽകുക.സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കുക. വളർത്തു മൃഗങ്ങൾക്ക് കോഴിയിറച്ചിയോ അവയവങ്ങളോ ഭക്ഷണമായി നൽകുമ്പോൾ നന്നായി പാകം ചെയ്തുവെന്ന് ഉറപ്പു വരുത്തുക.തുടങ്ങിയ കാര്യങ്ങൾ നാം ശ്രദിക്കണം.

രോഗം വരുന്നതിന് മുൻപ് അതിനെ പ്രതിരോധിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. കോൺറോനാ വ്യാപനത്തെ പ്രതിരോധിച്ചത് പോലെ പക്ഷിപ്പാനായിയെയും അധികൃതർ നൽകുന്ന മാർഗ നിർദേശങ്ങൾ പാലിച്ചുകൊണ്ട് പ്രതിരോധിക്കാം.സുരക്ഷിതമായിരിക്കും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.