സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ഒടിടി റിലീസിന് . പുതിയ ഒടിടി പ്ലാറ്റ്ഫോം ആയ ‘നീസ്ട്രീമി’ലൂടെയാണ് (Neestream) ചിത്രം റിലീസ് ചെയ്യപ്പെടുക.
മലയാളത്തിലെ ആദ്യത്തെ ആഗോള സ്ട്രീമിംഗ് സർവ്വീസ് എന്നാണ് ഈ ഒടിടി പ്ലാറ്റ്ഫോമിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയതി എന്നാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.കിലോമീറ്റേഴ്സ് ആൻഡി കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.