കെപിസിസി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ചൊവ്വാഴ്ച പൂതിയൊരു ചിത്രം പോസ്റ്റ് ചെയ്തു. ഒറ്റക്കെട്ടായി മുന്നോട്ട് എന്നാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന വാചകം. കെപിസിസി ഒറ്റക്കെട്ടായി മുന്നോട് പോകാൻ തിരുമാനിക്കുമ്പോൾ യുഡിഎഫ് കൺവീനർ അതിനു പുറത്താണ്. ചിത്രത്തിൽ യുഡിഎഫ് കൺവീനർ എം എം ഹസൻ ഇല്ല.
തമ്മിൽത്തല്ല് ഒഴിവാക്കാൻ തീരുമാനം എടുക്കുമ്പോഴും ചിലരെ പൂർത്താക്കുകയാണ് കെപിസിസി. തമ്മിൽത്തല്ലിന് കാരണം ഹസനാണെന്ന നിരീക്ഷണമണോ പുറത്തു നിർത്താൻ കാരണമെന്ന വിമർശനവുമുയരുന്നുണ്ട്. ചിത്രത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, എ കെ ആന്റണി, കെ സി വേണുഗോപാൽ, ഉമ്മൻചാണ്ടി എന്നിവർ നിറഞ്ഞു നൽക്കുന്നു. കെ പി സി സിയെടുക്കുന്ന മുതിർന്ന നേതാക്കളുടെ ലിസ്റ്റിൽ യുഡിഎഫ് കൺവീനറെ ഒഴിവാക്കിയെന്ന വിമർശനത്തിലാണ് പാർട്ടിയിലെ ഒരു വിഭാഗം.
ജമാ അത്തെ ഇസ്ലാമിയുമായുള്ള കോൺഗ്രസ് ബന്ധം തുറന്നു സമ്മതിച്ച് നേരത്തെ എം എം ഹസൻ രംഗത്തു വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജമാ അത്തെ ഇസ്ലാമിയുമായി ധരണയുണ്ടാക്കിയതായും ഹസൻ തുറന്ന് സമ്മതിച്ചിരുന്നു. എന്നാൽ ഹസന് വിരുദ്ധമായ നിലപാടാണ് വിഷയത്തിൽ കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രൻ സ്വീകരിച്ചത്. മുല്ലപ്പള്ളിയുടെ ട്രാക്കിലേക്ക് ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും എത്തിച്ചാണോ പുതിയ കൂട്ടുക്കെട്ട് ഉണ്ടാക്കിയത് എന്ന വിമർശനവും ഉയരുന്നുണ്ട്.