തിരുവനന്തപുരം മ്യൂസിയം വളപ്പിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം കവാടത്തിൽ സന്ദർശകരെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നത് രണ്ട കാണ്ടാമൃഗങ്ങളാണ്. മൃഗശാലയിൽ തന്നെയുണ്ടായിരുന്ന കാണ്ടാമൃഗങ്ങളുടെ രൂപങ്ങളാണിത്.
ഇത്തരത്തിൽ ആകര്‍ഷകമായ രീതിയിൽ ആറരക്കോടി രൂപ ചെലവഴിചു നവീകരണം പൂർത്തീകരിച്ച മ്യൂസിയത്തിന്റെ ഉത്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും .
അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച മ്യൂസിയത്തിൽ എട്ട് വ്യത്യസ്ത ഗ്യാലറികളിലായി 1800ലധികം പ്രദർശന വസ്തുക്കളാണ് ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും ശീതികരിച്ച മ്യൂസിയത്തിൽ ഭിന്നശേഷി സൗഹൃദയത്തിന്റെ ഭാഗമായി സ്റ്റെയർ ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ കാണപ്പെട്ട മൃഗങ്ങളെ ജൈവ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കനുസരിച്ച് വേർതിരിക്കപ്പെട്ട ഡയോരമകൾ(ആവാസവ്യവസ്ഥ), കടലാമ, കരയാമ എന്നിവ മുട്ടയിടുന്ന ക്യാബിൻ, സന്ദർശകർക്ക് ആശയവിനിമയം നടത്തുന്നതിനുള്ള ടച്ച് സ്ക്രീൻ കിയോസ്കുകൾ, ഇൻഫർമേഷൻ പാനലുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ആദിവാസി വിഭാഗങ്ങളുടെ ജീവിതരീതികളും ഇതിനോടൊപ്പം ഒരുക്കിയിരിക്കുന്നു.
ജൈവവൈവിധ്യത്തിന്റെ മൂല്യം വ്യക്തമായി പ്രതിഫലിക്കുന്ന രീതിയിലാണ് 56 വര്‍ഷം പഴക്കമായുള്ള ഹിസ്റ്ററി മ്യൂസിയത്തിന്റെ നവീകരണം നടത്തിയിരിക്കുന്നത്. കുട്ടികളിലെയും മുതിർന്നവർയും ഇഇഇ മ്യൂസിയം ഓരോ പോലെ ആകര്‍ഷിക്കുമെന്നാണ് മ്യൂസിയം അധികൃതർ പ്രതിഷിക്കുന്നത്.
അന്തരാഷ്ട്ര നിലവാരത്തിൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എത്തിയതോടെ ചിത്രങ്ങളിലൂടെയും വായനയിലൂടെയും മാത്രം കാടിനെ അറിഞ്ഞവർക്കും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവരാക്കും പുതിയ അനുഭവമാകും നൽകുക. ർപ്പെടുത്തിയിട്ടുണ്ട്.