വാളയാർ കേസിൽ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പ്രതികളെ വെറുതെ വിട്ട വിധിയാണ് റദ്ദാക്കിയിരിക്കുന്നത്. സർക്കാരിന്റെയും രക്ഷിതാക്കളുടെയും അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയാണുണ്ടായത്. കേസില്‍ പുനര്‍വിചാരണയ്ക്കാണ് ഹൈക്കോടതി ഉത്തരവിട്ടത്.
പ്രോസിക്യൂഷന് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി സംശയത്തിന്റെ അനുകൂല്യത്തിൽ ആണ് നേരത്തെ പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നത്.