അനധികൃതമായി വൈറ്റില മേല്പാലത്തിലൂടെ വാഹനം കടത്തിവിട്ട സംഭവത്തില്‍ അറസ്റ്റിലായ നാലുപേരെയും റിമാന്‍ഡ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തി വി ഫോര്‍ കൊച്ചി കൂട്ടായ്മ പ്രവ൪ത്തകരെയാണ് പൊലീസ്അറസ്റ്റ് ചെയ്തത്
ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അ൦ഗീകരിച്ചില്ല. എറണാകുളം ജില്ല കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.
ശനിയാഴ്ച മേല്‍പ്പാലം തുറന്നുകൊടുക്കാനിരിക്കെ ഒരു കൂട്ടമാളുകള്‍ ബാരിക്കേഡുകള്‍ മാറ്റി വാഹനങ്ങള്‍ കടത്തിവിട്ടത് വി ഫോര്‍ കൊച്ചിയുടെ ഗൂഡാലോചനയെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇവര്‍ കഴിഞ്ഞ ദിവസം മേല്‍പ്പാലത്തില്‍ പ്രതിഷേധം നടത്തിയിരുന്നു. തുടര്‍ന്നാണ് വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്, സൂരജ്, ആഞ്ചലോസ്, റാഫേല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.