ഡിവൈഎഫ്ഐ പ്രവര്ത്തകന് പഴയകടപ്പുറത്തെ അബ്ദുറഹ്മാന് ഔഫിനെ വെട്ടിക്കൊന്ന കേസിലെ രണ്ടും മൂന്നും പ്രതികളും മുസ്ലിംലീഗുകാരുമായ ആഷിര്‍, ഹസന് എന്നിവരെ ഹൊസ്ദുര്‍ഗ് മുന്‍സിപ്പല്‍ മജിസ്ട്രേറ്റ് കോടതി രണ്ടു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കൊലപാതകം സംബന്ധിച്ച കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായാണ് ഇരു പ്രതികളെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
തെളിവെടുപ്പിനും ചോദ്യംചെയ്യലിനും ശേഷം നാളെ രാവിലെ 11നു കോടതിയില്‍ ഹാജരാക്കണം. ഒന്നാം പ്രതി യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെ അഞ്ചുദിവസം കസ്റ്റഡിയില്‍ വാങ്ങി കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിരുന്നു.