Home Newspool സിനിമാ തിയറ്ററുകള്‍ തുറക്കുമ്പോൾ കര്‍ശന പ്രതിരോധ നടപടികള്‍; മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി

സിനിമാ തിയറ്ററുകള്‍ തുറക്കുമ്പോൾ കര്‍ശന പ്രതിരോധ നടപടികള്‍; മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി

SHARE

കോവിഡ് മഹാമാരി മൂലം നീണ്ട അടച്ചിടലിനു ശേഷം സിനിമാ തിയറ്ററുകള്‍ തുറക്കുമ്പോൾ കര്‍ശന പ്രതിരോധ നടപടികള്‍ ആണ് സ്വീകരിക്കേണ്ടത്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി. പ്രവര്‍ത്തനം രാവിലെ 9മുതല്‍ രാത്രി 9വരെ മാത്രം, ആകെ സീറ്റുകളുടെ 50 ശതമാനത്തില്‍ മാത്രമാണ് പ്രവേശനം. എയര്‍കണ്ടീഷണര്‍ ശുചീകരിക്കണം. കൃത്യമായ ഇടവേളയില്‍ ഇത് തുടരണം. അകത്തുള്ള വായു നിരന്തരം കൈമാറുന്നതിന്റെ തോത് വര്‍ധിപ്പിക്കുന്ന നിലയിലാകണം എസിയുടെ പ്രവര്‍ത്തനം.

നിർദ്ദേശങ്ങൾ :

ജീവനക്കാര്‍ക്കും കാണികള്‍ക്കും താപനില പരിശോധന ഉറപ്പാക്കണം
മാസ്ക്, സാനിറ്റൈസര്‍, സാമൂഹ്യഅകലം എന്നിവ പാലിക്കണം
ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കണം, ലിഫ്റ്റിന് പകരം കോണിപ്പടി ഉപയോഗിക്കണം
തിയറ്ററിനുള്ളില്‍ ഭക്ഷണപദാര്‍ഥം പാടില്ല
ഓണ്‍ലൈന്‍ ബുക്കിങ് ഉപയോഗപ്പെടുത്തണം
രോഗലക്ഷണം ഉള്ളവര്‍ക്കായി തിയറ്ററുകളില്‍ ‘സിക്ക് റൂം’ സ്ഥാപിക്കണം.
ആരോഗ്യപ്രവര്‍ത്തകര്‍ എത്തുന്നതുവരെ ഇവര്‍ ഇവിടെ കഴിയണം
ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെ ജനങ്ങളുമായി സമ്ബര്‍ക്കമില്ലാത്ത ജോലി ചെയ്യിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.