മുഖ്യമന്ത്രിയുടെ പിതാവിന്റെ തൊഴിലിനെ അധിക്ഷേപിക്കുന്നതിന്റെ എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു വൈറ്റില മേൽപ്പാലത്തിൽ സാമൂഹിക വിരുദ്ധരുടെ സംഘം നടത്തിയ അതിക്രമത്തിനെതിരെ പോലീസ് നടപടി സ്വീകരിച്ചിരുന്നു. ഈ സാമൂഹിക വിരുദ്ധർക്ക് പിന്തുണയുമായെത്തിയ മുൻ ജസ്റ്റിസ് കെമാൽ പാഷ മുഖ്യമന്ത്രിയുടെ പിതാവിനെയും കുടുംബത്തെയും അധിക്ഷേപിച്ചത്. തന്റെ പിതാവ് ചെത്തുകാരനായിരുന്നു എന്ന് അഭിമാനത്തോടെ പറയുന്ന മുഖ്യമന്ത്രിയുടെ കുടുംബത്തെ ജാതീയമായും തൊഴിൽ പരമായതും അധിക്ഷേപിക്കുന്ന പ്രതികരണമായിരുന്നു കെമാൽ പാഷയുടേത്. വീട്ടിലെ തേങ്ങാ വെട്ടി പണിതതാണ് പാലം എന്നായിരുന്നു മുൻ ജസ്റ്റിസിന്റെ പ്രതികരണം. ഇതിനെതിരെ രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകൻ പ്രേം കുമാർ. സഹിക്കുന്നതിന് പരിധിയുണ്ടെന്നും പ്രേംകുമാർ വ്യക്തമാക്കുന്നു പോസ്റ്റ് ഇങ്ങനെ
അച്ഛനെപ്പോലെ അച്ഛന്റെ തൊഴിലിനേയും താൻ ബഹുമാനിക്കുന്നു’ എന്ന്
തെങ്ങ്കയറ്റ തൊഴിലാളിയായിരുന്ന തന്റെ പിതാവിന്റെ കാര്യം സൂചിപ്പിച്ച് അഭിമാനത്തോടെ തന്നെ പറയുന്നൊരാളാണ് പിണറായി വിജയൻ.
ഇ.ഡി. വഴിയോ ഇലക്ഷൻ വഴിയോ അല്ലെങ്കിൽ വിമോചനസമരത്തിലൂടെയോ പുറത്താക്കപ്പെടുന്നതുവരെ മൂന്നരക്കോടി മലയാളികളെ റെപ്രെസന്റ് ചെയ്യുന്ന ഒരാളാണദ്ദേഹം.
വേണ്ടിടത്തും വേണ്ടാത്തിടത്തും ഓർമയായിക്കഴിഞ്ഞ ഒരാളുടെ പിതാവിനെ സൂചിപ്പിച്ച് സംസാരിക്കുന്നവന്,
അത് കേട്ട് കൈകൊട്ടി പ്രോത്സാഹിപ്പിക്കുന്നവർക്ക് സ്വന്തം പിതാവിനോട് തോന്നുന്ന വികാരമെന്തെന്നത് നമ്മുടെ വിഷയമല്ല.
പക്ഷേ, ഒരു സാധാരണക്കാരനെപ്പറ്റിയാണ് ഇങ്ങനെ പറയുന്നതെങ്കിൽ കമാൽ പാഷയെന്നല്ല ഏത് കോത്താഴത്തെ പാഷാണമായാലും ശരി,
മുൻവരിയിലെ പല്ല് മണ്ണിൽ കിടക്കും.
പ്രസ്താവനയെഴുതാൻ പിന്നെ കണ്ണ് കാണില്ല.
എല്ലാത്തിനുമുണ്ടൊരതിര്.
ശരിക്കുമത്ഭുതം തോന്നുന്നു…
ഇത്രമേൽ ക്ഷമിക്കുന്നതെങ്ങനെ ഈ പാർട്ടിക്കാർ!