Home Newspool ജോലിയിൽ നിന്നും പിരിച്ചു വിട്ടു ; 50 ആഡംബര ബെന്‍സ് കാറുകള്‍ ജെസിബി കൊണ്ട് തകര്‍ത്ത്...

ജോലിയിൽ നിന്നും പിരിച്ചു വിട്ടു ; 50 ആഡംബര ബെന്‍സ് കാറുകള്‍ ജെസിബി കൊണ്ട് തകര്‍ത്ത് പ്രതികാരം

SHARE

സ്‌പെയിനിലെ വിറ്റോറിയയിലെ മെഴ്‌സിഡസ് പ്ലാന്‍റിലാണ്​ സംഭവം. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ആഡംബര വാഹന നിര്‍മാണ കമ്പനിയിലെ 50 പുത്തന്‍ കാറുകള്‍ തകര്‍ത്ത് തൊഴിലാളിയുടെ പ്രതികാരം . പ്ലാന്റില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് പിരിച്ചുവിട്ടതിന്റെ പ്രതികാരം ഇത്തരത്തില്‍ തീര്‍ത്തത് എന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോഷ്‍ടിച്ച കൂറ്റന്‍ ജെസിബി ഓടിച്ചെത്തി ബെന്‍സിന്റെ ഫാക്​ടറിയില്‍ കടന്ന 38 കാരനായ തൊഴിലാളി​ പുതുതായി നിര്‍മിച്ച 50 വി ക്ലാസ്​ ആഡംബര വാനുകള്‍ തകര്‍ക്കുകയായിരുന്നു. തകര്‍ത്തതില്‍ ഏകദേശം ഒരു കോടി രൂപയോളം വില വരുന്ന ബെന്‍സിന്റെ മുന്തിയ മോഡലായ വി ക്ലാസും ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രൊഡക്ഷന്‍ ലൈനില്‍ നിന്ന്​ പുറത്തു വന്ന്​ ദിവസങ്ങള്‍ മാത്രമായ പുതുപുത്തന്‍ വി ക്ലാസുകളാണ്​ നശിപ്പിക്കപ്പെട്ടത്​.

പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം നടന്നത്​. മോഷ്​ടിച്ച കാറ്റര്‍പില്ലര്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചായിരുന്നു ഇയാളുടെ അതിക്രമം. നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ മണ്ണുമാന്തിയുടെ യന്ത്രക്കൈ ഉപയോഗിച്ച്‌​ ഇയാള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.

സുരക്ഷാ ജീവനക്കാരും അറ്റകുറ്റപ്പണിക്കാരും അടങ്ങുന്ന കുറച്ചു തൊഴിലാളികള്‍ മാത്രമാണ്​ ഈ സമയം ഫാക്​ടറിയില്‍ ഉണ്ടായിരുന്നത്​. അതുകൊണ്ടു തന്നെ ആര്‍ക്കും പരിക്കില്ലെന്ന് സ്പാനിഷ് ഓട്ടോ ജേണലായ പീരിയോഡിസ്മോ ഡെല്‍ മോട്ടോര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്​പെയിനിലെ ഏറ്റവും വലിയ രണ്ടാമത്തെ ബെന്‍സ്​ നിര്‍മാണശാലയാണ്​ വിറ്റോറിയയിലേത്​.

ജോലി സംബന്ധമായി കമ്പനിയുമായി ഉണ്ടായിരുന്ന പ്രശ്‌നമാണ് ആക്രമണത്തിന് കരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ 2016-17 കാലഘട്ടത്തില്‍ ഈ പ്ലാന്റില്‍ ജോലി ചെയ്തിട്ടുണ്ടെന്നും പിന്നീട് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. പുതുവര്‍ഷത്തിന്റെ തലേന്നാണ്​ തൊഴിലാളിയെ പിരിച്ചുവിട്ടതെന്ന്​ സ്പെയിനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

പൊലീസ് എത്തി ആകാശത്തേക്ക്​ വെടിവച്ച ശേഷമാണ്​ അക്രമിയെ കീഴടക്കിയത്​. ജെസിബി മോഷ്ടിച്ചതിനും പ്ലാന്റില്‍ നാശനഷ്ടമുണ്ടാക്കിയതിനും തൊഴിലാളിയെ അറസ്റ്റ് ചെയ്‍തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 കാറുകള്‍‌ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതായി ഫാക്​ടറി അധികൃതര്‍ പറയുന്നു. ഏകദേശം 44 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.