Home Newspool കോൺഗ്രസിൽ വർഗീയ കൂട്ട് ; ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറിയും നൂറനാട്‌ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റും...

കോൺഗ്രസിൽ വർഗീയ കൂട്ട് ; ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറിയും നൂറനാട്‌ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റും എൽഡിഎഫിൽ

SHARE

കോൺ​ഗ്രസിന്റെ വർ​ഗീയ കുട്ടുകെട്ടിൽ പ്രതിഷേധിച്ച് ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി ബൈജു കലാശാല കോൺഗ്രസിൽ നിന്ന്‌ രാജിവച്ചു.
കോൺ​ഗ്രസ് ബിജെപിയുമായി നടത്തുന്ന വോട്ടുകച്ചവടം കണ്ടുമടുത്തെന്നും മതനിരപേക്ഷത സംരക്ഷിക്കാതെ കോൺഗ്രസ്‌ അണികളെ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിജെപിയുമായി വോട്ടു കച്ചവടം നടത്തിയതിനൊപ്പം എല്ലാ അതിർവരമ്പുകളും ലംഘിച്ച്‌ കടുത്ത വർഗീയ നിലപാടുകളുള്ള വെൽഫയർ പാർടി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുമായി കോൺഗ്രസ്‌ ധാരണയുണ്ടാക്കി.

കോൺഗ്രസിന്റെ മതനിരപേക്ഷ നിലപാടിൽ പ്രതീഷ അർപ്പിച്ച എല്ലാവരും നിരാശരാണ്‌. കെപിഎംഎസ്‌ സംസ്ഥാന അസിസ്‌റ്റന്റ്‌ സെക്രട്ടറിയും 2016ൽ മാവേലിക്കര നിയോജക മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാർഥിയുമായിരുന്നു. ബൈജു കലാശാലക്കൊപ്പം നൂറനാട്‌ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ജെ അശോക്‌കുമാറും കോൺഗ്രസ്‌ വിട്ടു. മതനനിരപേക്ഷത സംരക്ഷിക്കുന്ന ഇടതുപക്ഷജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ്‌ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കുമെന്നും ഇരുവരും പറഞ്ഞു.

തോറ്റു തുന്നം പാടിയിട്ടും നേതാക്കൾ തമ്മിലടിച്ച്‌ കോൺഗ്രസ്‌ ശിഥിലമാകുന്നു. വർഗീയതയെ ചെറുക്കാനും സാമൂഹ്യനീതി സംരക്ഷിക്കാനും പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ ഇടതുപക്ഷത്തിനാകും–- ഇരുവരും പറഞ്ഞു. കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ വി സി ഫ്രാൻസിസ്‌, മറ്റ്‌‌ നേതാക്കളായ വി ടി ജോസഫ്‌, അഡ്വ. പി എൻ പ്രമോദ്‌ നാരായണൻ, ജയിംസ്‌ ജേക്കബ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.