പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിന് അനുമതി നല്കി സുപ്രീം കോടതി. ഭൂമിയുടെ വിനിയോഗത്തില്‍ വരുത്തിയ മാറ്റവും അംഗീകരിച്ചു.
നിര്‍മാണത്തിനിടെയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. പദ്ധതിയ്ക്ക് നല്കിയ പാരിസ്ഥിതിക അനുമതി കോടതി ശരിവയ്ക്കുകയായിരുന്നു
പുതിയ പാര്‍ലമെന്റ് കെട്ടിടം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് കെട്ടിടം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഇരുപതിനായിരം കോടി രൂപ ചിലവ് വരുന്ന പദ്ധതി. എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സഞ്ജീവ് ഖന്ന വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ മറ്റ് രണ്ട് പേരും പദ്ധതിക്ക് അനുകൂലമായി വിധി പറയുകയായിരുന്നു.