കോവിഡ് വാക്സിൻ ജനുവരി 13 മുതൽ വിതരണത്തിന് സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിൻ സംഭരിക്കാൻ 29000 കോൾ സ്റ്റോറേജുകൾ തയ്യാറാണ്.
കർണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ മെഗാ വാക്സിൻ സംഭരണശാലകളും സജ്ജമായി.
ഇവിടെ നിന്ന് സംസ്ഥാനങ്ങളുടെ സംഭരണശാലകളിലേക്ക് വാക്സിൻ എത്തിക്കുമെന്നും മന്ത്രാലയ വക്താക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഡ്രൈ റണിൽ എല്ലാ നടപടികളും വിലയിരുത്തിക്കഴിഞ്ഞതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.