Home Newspool തിരുവനന്തപുരം ആർമി റിക്രൂട്മെന്റിൽ പങ്കെടുക്കാൻ ഉദ്യോ​ഗാർത്ഥികൾക്ക് യാത്രാ സൗകര്യവുമായി കെ എസ് ആർ ടി സി

തിരുവനന്തപുരം ആർമി റിക്രൂട്മെന്റിൽ പങ്കെടുക്കാൻ ഉദ്യോ​ഗാർത്ഥികൾക്ക് യാത്രാ സൗകര്യവുമായി കെ എസ് ആർ ടി സി

SHARE

തിരുവനന്തപുരം ആർമി റിക്രൂട്മെന്റിൽ പങ്കെടുക്കാൻ എത്തുന്ന ഉദ്യോ​ഗാർത്ഥികൾക്ക് വിപുലമായ യാത്രാ സൗകര്യവുമായി കെ.എസ്.ആർ.ടി.സി.ജനുവരി 11 മുതൽ 21 വരെ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കുളച്ചൽ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് കോവിഡ് പശ്ചാത്തലത്തിലാണ് യാത്ര സൗകര്യം ഒരുക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള 48000ത്തിലധികം ഉദ്യോഗാർഥികൾ റാലിക്കെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ ദിവസവും 4000 ലധികം ഉദ്യോഗാർഥികൾക്ക് റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്ത് മടങ്ങേണ്ടി വരുമെന്നതിനാൽ, വിപുലമായ തയ്യാറെടുപ്പുകളാണ് കെ.എസ്.ആർ.ടി.സി നടത്തിയിട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നും തിരുവനന്തപുരത്ത് എത്തുന്നതിനുള്ള യാത്രാസൗകര്യം ഏർപ്പെടുത്തണമെന്ന ആർമി റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് കെഎസ്ആർടിസി വിപുലമായ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

അതിരാവിലെ 5 മണി മുതൽ റിക്രൂട്ട്മെന്റ് റാലി ആരംഭിക്കുന്നതിനാൽ രാവിലെ 3 മണിമുതൽ തന്നെ ഉദ്യോഗാർഥികൾക്ക് പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് എത്തിച്ചേരുന്നതിനും തിരിച്ച് പോകുന്നതിനും ആവശ്യാനുസരണം ബസുകൾ സർവ്വീസ് നടത്തും. ആർമി റിക്രൂട്ട്മെന്റ് റാലിക്കായി ഉദ്യോഗാർത്ഥികളുള്ള എല്ലാ ജില്ലകളിൽ നിന്നും സാധാരണ സർവ്വീസുകൾക്ക് പുറമെ ഉദ്യോഗാർത്ഥികൾക്കായി അധിക സർവ്വീസുകളും ക്രമീകരിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും. ഹെൽപ്പ് ഡസ്കുകളുമായി ബന്ധപ്പെടുന്നതിനുള്ള വിവരങ്ങൾ ചുവടെ നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളുമായും യാത്രാസൗകര്യം സംബന്ധിച്ച സംശയ നിവാരണത്തിനും അന്വേഷണത്തിനുമായി ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെടാവുന്നതാണ്.

കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയ സെൽ തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയുമായി ബന്ധപ്പെട്ട ഉദ്യോഗാർത്ഥികളുടെ യാത്രാ സംബന്ധമായ മുഴുവൻ സംശയ നിവാരണത്തിനായി പ്രത്യേക വാട്സാപ്പ് ഹെൽപ്പ് ഡെസ്കും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 8129562972 എന്ന വാട്സ്ആപ്പ് നമ്പരിൽ നിങ്ങളുടെ യാത്രാ സംബന്ധമായ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും മറുപടി ലഭിക്കുന്നതാണ്.

ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

“Ente KSRTC” മൊബൈൽ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details?id=com.keralasrtc.app

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)

ഫേസ്ബുക് ലിങ്ക്- https://www.facebook.com/KeralaStateRoadTransportCorporation/

വാട്സാപ്പ് നമ്പർ – 8129562972

വെബ് സൈറ്റ് : www.keralartc.com

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799

ജില്ലാതല ഹെൽപ്പ് ഡെസ്ക്

തിരുവനന്തപുരം- 9495099902
കൊല്ലം – 9495099903
പത്തനംതിട്ട – 9495099904
ആലപ്പുഴ – 9495099905
കോട്ടയം – 9495099906
ഇടുക്കി – 9495099907
എറണാകുളം – 9495099908

കെ.എസ്.ആർ.ടി.സി തിരുവനന്തപുരം
Mobile: 9495099902
Landline: 0471-2323886
email – tvm@kerala.gov.in

വിവിധ ജില്ലകളിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ എൻക്വയറി നമ്പരുകൾ

തിരുവനന്തപുരം ജില്ല  

TVM സെൻട്രൽ 0471-2323886
TVM സിറ്റി -0471-2575495
വികാസ് ഭവൻ -0471 2301555
നെടുമങ്ങാട് -0472 2812235
പാപ്പനംകോട് -0471 249002
കാട്ടാക്കട -0471 2290381
ആറ്റിങ്ങൽ -0470 2622202
വെള്ളറട -0471 2242029
വെള്ളനാട് -0472 2884686
വിതുര -0472 2858686
പാലോട് -0472 2840255
നെയ്യാറ്റിൻകര -0472 2222243
കിളിമാനൂർ – 0470 2672217
പാറശാല. – 0471 324 2065
ആര്യനാട് – 0472 2853900
കണിയാപുരം – 0471 2752533
പൂവ്വാർ. – 0471 2210047
വിഴിഞ്ഞം – 0471 2481365
വെഞ്ഞാറമ്മൂട് – 0472 2874141

കൊല്ലംജില്ല 

കൊല്ലം -0474 2752008
കൊട്ടാരക്കര -0474 2452622
കുളത്തൂപ്പുഴ -0475 2318777
ആര്യൻകാവ് -0475 2211300
ചടയമംഗലം -0474 2474200
ചാത്തന്നൂർ. – 0474 2592900
കരുനാഗപ്പള്ളി – 0476 2620466
പുനലൂർ. – 0475 2222626

പത്തനംതിട്ട ജില്ല   

പത്തനംതിട്ട – 0468 2222366
അടൂർ. – 04734 224764
കോന്നി – 0468 2244555
പന്തളം – 04734 255800
പത്തനാപുരം – 0475 2354010
റാന്നി – 04735 225253

ആലപ്പുഴ ജില്ല  

ആലപ്പുഴ -0477 2252501
ഹരിപ്പാട് -0479 2412620
കായംകുളം – 0479 2442022
എടത്വ. – 0477 2215400
മാവേലിക്കര – 0479 2302282
ചെങ്ങന്നൂർ – 0479 2452352

കോട്ടയം ജില്ല   

കോട്ടയം -0481 2562908
ചങ്ങനാശ്ശേരി -0481 2420245
പാല. -04822 212250
മല്ലപ്പള്ളി – 0469 2785080
തിരുവല്ല – 0469 2602945
പൊൻകുന്നം – 04828 221333

ഇടുക്കി ജില്ല  

തൊടുപുഴ -04862 222388
കട്ടപ്പന. – 04868 252333
നെടുംകണ്ടം – 04868 234533
മൂന്നാർ. – 04865 230201
മൂലമറ്റം – 0486 2252045
കുമിളി – 04869 224242
മുണ്ടക്കയം – 04828 212345

എറണാകുളംജില്ല   

എറണാകുളം -0484 2372033
കോതമംഗലം -0485 2862202
പെരുമ്പാവൂർ. -0484 2523416
മൂവാറ്റുപുഴ – 0485 2832321
കൂത്താട്ടുകുളം – 0485 2253444
മാള – 0480 2890438
ആലുവ. – 0484 2624242
അങ്കമാലി – 0484 2453050
ചാലക്കുടി – 0480 2701638
പിറവം – 0485 2265533
നോർത്ത് പറവൂർ – 0484 244 2373

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.