ഇന്ത്യന്‍ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവതരണങ്ങളിലൊന്നായിരുന്നു മൂന്നാംതലമുറ ഹ്യുണ്ടായി i 20 പ്രീമിയം ഹാച്ച്ബാക്കിന്റേത്. അത് തെളിയിക്കുന്നതാണ് കാറിന് ലഭിക്കുന്ന സ്വീകാര്യതയും. വെറും രണ്ട് മാസത്തിനുള്ളില്‍ പ്രീമിയം ഹാച്ച്ബാക്കിനായി കമ്പനിക്ക് 35,000 ബുക്കിംഗുകളാണ് വാരിക്കൂട്ടിയത്. ശരിക്കും രാജ്യത്ത് 8000 യൂണിറ്റ് കാറുകള്‍ വിറ്റതായും ഹ്യുണ്ടായി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍ഗാമിയേക്കാള്‍ നീളവും വീതിയും വീല്‍ബേസുമുള്ള ഹാച്ച്ബാക്കിന് മികച്ച ഡിസൈനും നിറയെ ഫീച്ചറുകളും ഉണ്ടെന്നതും വളരെ ശ്രദ്ധേയമാണ്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളിലാണ് i 20 നിരത്തിലെത്തുന്നത്. പെട്രോള്‍ വേരിയന്റുകള്‍ക്ക് 6.80 ലക്ഷം രൂപയില്‍ നിന്ന് തുടങ്ങി 11.18 ലക്ഷം വരെ പോകുന്നു. മറുവശത്ത് ഡീസല്‍ മോഡലിന് 8.20 ലക്ഷം മുതല്‍ 10.60 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. ശരിക്കും വാഹനത്തിന്റെ ഫ്യൂച്ചറിസ്റ്റ് അപ്പീല്‍ തന്നെയാണ് ഏവരേയും ആകര്‍ഷിക്കുന്ന പ്രധാന ഘടകം. അതിനായി പാരാമെട്രിക് ജ്വല്ലറി ഡിസൈന്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്, എല്‍ഇഡി ഡിആര്‍എല്‍, പ്രൊജക്ടര്‍ ഫോഗ് ലാമ്ബുകള്‍, R 16 ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പുതിയ ഫ്രണ്ട് ഗ്രില്‍ എന്നിവ i 20-യുടെ രൂപത്തിനെ മനോഹരമാക്കുന്നു. അതോടൊപ്പം കാറിന്റെ റൂഫില്‍ നല്‍കിയിരിക്കുന്ന ഷാര്‍ക്ക് ഫിന് ആന്റിന, ഹെഡിലും ടെയില്‍ ലാമ്ബുകളിലും i 20 ലോഗോ എന്നിവ ഉപയോഗിച്ച് വശങ്ങള് അലങ്കരിച്ചൊരുക്കിയതും ഹാച്ച്ബാക്കിന്റെ ഭംഗി കൂട്ടുന്നുണ്ട്.