Home Newspool പ്രവാസികൾക്ക് ഇ തപാൽ വോട്ടിന് കേന്ദ്രാനുമതി

പ്രവാസികൾക്ക് ഇ തപാൽ വോട്ടിന് കേന്ദ്രാനുമതി

SHARE

പ്രവാസി ഇന്ത്യക്കാർക്ക് വോട്ട് രേഖപ്പെടുത്താനുള്ള ഇ- തപാൽ വോട്ടിനെ അനുകൂലിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇ-തപാൽ വോട്ട് ഏർപ്പെടുത്തുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാവരോടും വിശദമായ കൂടിയാലോചന നടത്തണം എന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് വിദേകാര്യമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചത്.

കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് സമ്മതിദാനവകാശം വിനിയോഗിക്കാനുള്ള സാധ്യത ഇതോടെ ഉയർന്നിരിക്കുകയാണ്.

ഇ- തപാൽ വോട്ട് ഏർപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് ചട്ടത്തിൽ ഭേദഗതി കൊണ്ട് വരുന്നതിനെ സംബന്ധിച്ച് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ തീരുമാനം ഉടൻ ഉണ്ടാകും.

ഇ- തപാൽ വോട്ട് നടപ്പിലാക്കുന്നതിനുള്ള കരട് മാർഗ്ഗരേഖ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും വിദേശകാര്യ മന്ത്രാലയവും നേരത്തെ വിശദമായി ചർച്ച നടത്തിയിരുന്നു. ഇ- തപാൽ വോട്ട് നടപ്പിലാക്കുന്നതിന് ആവശ്യമായ ജീവനക്കാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ എംബസികളിൽ ഉറപ്പ് വരുത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് വിവിധ പ്രവാസി സംഘടനകളുമായി ചർച്ച നടത്തണമെന്നും വിദേശകാര്യ മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതനുസരിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ തന്നെ വിവിധ സംഘടനകൾ, മന്ത്രാലയങ്ങൾ, ഡിപ്പാർട്മെന്റുകൾ എന്നിവരുമായിചർച്ച ആരംഭിക്കും. പ്രവാസി വോട്ടർമാർക്ക് ഇ തപാൽ വോട്ട് ഏർപ്പെടുത്തണമെങ്കിൽ 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിൽ ഭേദഗതി കൊണ്ട് വരണം എന്ന് കേന്ദ്ര നിയമ മന്ത്രാലയത്തോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

ഇത് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകും. കേരളം ഉൾപ്പടെയുള്ള നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇ -തപാൽ വോട്ട് ഏർപെടുത്താൻ സാങ്കേതികപരമായും ഭരണപരമായും തയ്യാറാണെന്ന് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.