Home Newspool പക്ഷിപ്പനി; കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് കെ രാജു

പക്ഷിപ്പനി; കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് കെ രാജു

SHARE

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ രാജു. മന്ത്രിസഭയിൽ വിഷയം ഉന്നയിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. പക്ഷിപ്പനി 50,000 പക്ഷികളെ വരെ ബാധിക്കാൻ ഇടയുണ്ടെന്നും പ്രതിരോധ പ്രവർത്തനം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പക്ഷിപ്പനി സംസ്ഥാന ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ആലപ്പുഴയിലെ കുട്ടനാടൻ മേഖലയിലും കോട്ടയത്ത് നീണ്ടുരിലുമാണ് എച്ച്‌-5 എൻ8 എന്ന വൈറസ് രോഗം സ്ഥിരീകരിച്ചത്.

ഈ പ്രദേശങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നാണ്‌‌ ഭോപ്പാൽ ലാബിലേക്ക് സാമ്പിൾ അയച്ച് പരിശോധന നടത്തിയത്. എട്ട് സാമ്പിളുകളിൽ അഞ്ച് എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചു.

വൈറസിനുണ്ടാകുന്ന ജനിതകവ്യതിയാനം അനുസരിച്ച്‌ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ടെങ്കിലും ഇതുവരെ പകർന്നിട്ടില്ലെന്നും അതിനാൽ ആശങ്ക വേണ്ടെന്നും പ്രതിരോധപ്രവർത്തനങ്ങൾ ഉർജിതമെന്നും മന്ത്രി കെ രാജു വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.