Home Newspool ജനിതകമാറ്റം വന്ന കൊറോണ വൈറസ് സംസ്ഥാനത്തും സ്ഥിരീകരിച്ചു, ആറുപേർക്കാണ് രോഗബാധ

ജനിതകമാറ്റം വന്ന കൊറോണ വൈറസ് സംസ്ഥാനത്തും സ്ഥിരീകരിച്ചു, ആറുപേർക്കാണ് രോഗബാധ

SHARE

സംസ്ഥാനത്ത് അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്നും വന്ന ആറുപേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ- 2, കോഴിക്കോട്- 2, കോട്ടയം- ഒന്ന്, കണ്ണൂർ- ഒന്ന് എന്നിങ്ങനെയാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. അതീവ ജാഗ്രത വേണമെന്നും സമ്പർക്കപ്പട്ടിക ഉടൻ തയ്യാറാക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കപ്പട്ടിക വിപുലമാക്കാൻ ഇടയില്ല. രോഗബാധിതർ പ്രത്യേക നിരീക്ഷണത്തിലാണ്. ആശങ്ക വേണ്ടെന്നും അസുഖം ചികിൽസിച്ച് ഭേദമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളോട് ജനങ്ങൾ സഹകരിക്കണം. ജനിതകമാറ്റം വന്ന വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രായമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.