Home Newspool അഹാന കൃഷ്ണകുമാറിനെ കാണാനെത്തിയ ആരാധകനെ ജിഹാദിയാക്കി കെ സുരേന്ദ്രൻ

അഹാന കൃഷ്ണകുമാറിനെ കാണാനെത്തിയ ആരാധകനെ ജിഹാദിയാക്കി കെ സുരേന്ദ്രൻ

SHARE

മാനസിക പ്രശ്നമുള്ളയാളെ ജിഹാദിയാക്കി ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ. നടൻ കൃഷ്ണകുമാറിൻ്റ വീടിനു നേരെ ജിഹാദി ആക്രമണം ;സംഘപരിവാർ ഒറ്റക്കെട്ടായി ഒപ്പമുണ്ടാകുമെന്ന് കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ ഇയാൾ ജിഹാദിയല്ലെന്നും കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണകുമാറിന്റെ ആരാധകനാണെന്നും അയൽവാസി വ്യക്തമാക്കിയതായി എൻ ഇ മേഘനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

അൽപ്പം മാനസിക പ്രശ്നമുള്ള ഇയാൾ അഹാനയെ കാണണമെന്ന് പറഞ്ഞ് ഗേറ്റിനടുത്ത് ബഹളം വച്ചു. അഹാനയുടെ കോവിഡ്
മാറിയോ എന്ന് കണ്ട് ബോദ്ധ്യപെട്ടാലേ പോകു എന്ന് പറഞ്ഞു, മതിലുചാടി. നാട്ടുകാർ ഇയാളെ പിടിച്ച് പോലീസിനെ ഏൽപിച്ചു എന്ന് അയൽവാസി പറഞ്ഞതായി മേഘനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

സിനിമാതാരം കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് ഒരു അക്രമി അതിക്രമിച്ചു കയറി അക്രമം നടത്താൻ ശ്രമിച്ച സംഭവം ഗൗരവതരമാണ്. പ്രധാനമന്ത്രിയേയും ബിജെപിയേയും അനുകൂലിച്ചതിന്റെ പേരിൽ കൃഷ്ണകുമാറിനെതിരെ നേരത്തെ സോഷ്യൽമീഡിയയിൽ ചിലർ വധഭീഷണി മുഴക്കിയിരുന്നു. തീവ്രവാദ സ്വഭാവമുള്ള ചിലർ അദേഹത്തിനെതിരെ നിരന്തരം സൈബർ ആക്രമണം നടത്തുകയാണ്. ഇന്നലെ അദ്ദേഹത്തിന്റെ വീടിനു നേരെ ഉണ്ടായ അക്രമത്തിൽ തീവ്രവാദ ശക്തികൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണം. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരുമുണ്ടാവു എന്നാണ് കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

നിയസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലത്തിൽ കൃഷ്ണകുമാർ സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചനയുണ്ടെന്നും ജിഹാദി അക്രമത്തെ അതിജീവിച്ച ദേശ സ്നേഹി എന്ന് തരത്തിലാകും ഇനി കൃഷ്ണകുമാറിനെ ബിജെപി അവതരിപ്പിക്കകയെന്നും വിമർശനങ്ങളുണ്ടാകുന്നുണ്ട്.

എൻ ഇ മേഘനാഥന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരുപം

‘നടൻ കൃഷ്ണകുമാറിൻ്റ വീടിനു നേരെ ജിഹാദി ആക്രമണം ;സംഘപരിവാർ ഒറ്റക്കെട്ടായി ഒപ്പമുണ്ടാകും: കെ. സുരേന്ദ്രൻ.
കൃഷ്ണകുമാർ എൻ്റെ വീട്ടിൽ നിന്ന് അരക്കിലോ മീറ്റർ അപ്പുറത്താണ് താമസം. സുരയുടെ ” ജിഹാദി ” കണ്ടിട്ട്
കൃഷ്ണകുമാറിൻ്റെ ഒരയൽവാസിയോട് ( സനാതന മാർത്തോമക്കാരൻ ) ഫോണിൽ വിവരം തിരക്കി.
” അത് സാറേ അൽപ്പം മാനസിക പ്രശ്നമുള്ള ഒരു ചെറുക്കൻ , അഹാനയുടെ ( കൃഷ്ണ കുമാറിൻ്റെ നടിയായ മകൾ ) ആരാധകൻ അതിനെ കാണണമെന്ന് പറഞ്ഞ് ഗേറ്റിനടുത്ത് ബഹളം വച്ചു. ആ കൊച്ചിനു കോവിഡ്
മാറിയോന്ന് കണ്ട് ബോദ്ധ്യപെട്ടാലേ പോവുന്ന് പറഞ്ഞു. മതിലുചാടി. നാട്ടുകാർ ചെറുക്കനെ പിടിച്ച് പോലീസിന് കൊടുത്തു “…മാർത്തോമൻ ഉവാച .
മലപ്പുറം ജില്ലയിലെ ഒരു മുസ്ലിം ചെറുപ്പക്കാരനാണ് കക്ഷി . മുസ്ലിം പെരു കിട്ടിയതും സംഘികൾക്ക് ആവേശമായി.
ഉടൻ ഉള്ളിവക ” ജിഹാദി ആക്രമണം” .
ഭാഗ്യം അൽ ഖൊയ്ദയെന്നു പറഞ്ഞില്ലെല്ലോ.
നിയസഭാ തിരഞ്ഞെടുപ്പിൽ നഗരത്തിലെ ഏതെങ്കിലും മണ്ഡലത്തിൽ കൃഷ്ണകുമാർ സ്ഥാനാർത്ഥിയാക്കുമെന്നാണ് കരക്കമ്പി . ജിഹാദി അക്രമത്തെ അതിജീവിച്ച ദേശ സ്നേഹി എന്ന് ഇനി ധൈര്യായി തള്ളാലോ. ഇങ്ങനെയും അല്പന്മാരുണ്ടോ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.