Home Newspool കേന്ദ്രമന്ത്രി സദാനന്ദഗൗഡ കുഴഞ്ഞുവീണു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേന്ദ്രമന്ത്രി സദാനന്ദഗൗഡ കുഴഞ്ഞുവീണു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

SHARE

കേന്ദ്രമന്ത്രി ഡി വി സദാനന്ദ​ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴഞ്ഞു വീണതിനെതുടര്‍ന്ന് കര്‍ണാടകയിലെ ചിത്രദുര്‍​ഗയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ശിവമൊഗ്ഗയിൽ ബിജെപി കോര്‍ കമ്മറ്റി മീറ്റിങ്ങില്‍ പങ്കെടുത്ത ശേഷം ബം​ഗളൂരുവിലേക്ക് മടങ്ങുമ്പോഴാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടന്‍തന്നെ പൊലീസ് വാഹനത്തിൽ ബസവേശ്വര മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. രക്തസമ്മര്‍ദ്ദം കുറഞ്ഞതും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യതിയാനമുണ്ടായതുമാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകിട്ടോടെ സദാനന്ദഗൗഡയെ ബംഗളൂരുവിലെ ആസ്റ്റർ സി എം ഐ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ നവംബറില്‍ കോവിഡ് 19 സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് പിന്നീട് രോഗം ഭേദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.