Home Newspool കവിതകൾ ബാക്കി, അനിൽ പനച്ചൂരാൻ വിട പറഞ്ഞു

കവിതകൾ ബാക്കി, അനിൽ പനച്ചൂരാൻ വിട പറഞ്ഞു

SHARE

പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമായത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില പെട്ടെന്ന് വഷളാവുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നതായി സൂചനയുണ്ട്.
ആലപ്പുഴ ജില്ലയില്‍ കായം‌കുളത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ഉദയഭാനു ദ്രൗപദി ദമ്ബതികളുടെ മകനാണ്. അറബിക്കഥ എന്ന സിനിമയിലെ ചോര വീണ മണ്ണില്‍ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. അനാഥന്‍, വലയില്‍ വീണ കിളികള്‍, പ്രണയകാലം, ഒരു മഴ പെയ്തെങ്കില്‍ എന്നിവയാണ് പ്രശസ്തകവിതകള്‍. കൊലപാതക രാഷ്ട്രീയത്തിനെതിരെ കാണാപ്പുറം നകുലന്‍ എഴുതി അനില്‍ പനച്ചൂരാന്‍ പാടിയ കണ്ണീര്‍ക്കനലുകള്‍ എന്ന കവിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നു, എം. മോഹനന്റെ കഥ പറയുമ്ബോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങള്‍ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തി. അറബിക്കഥയിലെ ചോര വീണ മണ്ണില്‍ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20-ന് ജനനം. ഉദയഭാനു-ദ്രൗപതി ദമ്ബതികളുടെ മകനാണ്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അഭിഭാഷകനായിരുന്നു. ഭാര്യ: മായ, മകള്‍: ഉണ്ണിമായ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.