Home Entertainment ചലച്ചിത്രമേള വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ തുടരും’; വിവാദമുണ്ടാക്കുന്നവര്‍ കണ്ണടച്ച്‌ ഇരുട്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ കടകംപള്ളി

ചലച്ചിത്രമേള വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ തുടരും’; വിവാദമുണ്ടാക്കുന്നവര്‍ കണ്ണടച്ച്‌ ഇരുട്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ കടകംപള്ളി

SHARE

കോവിഡ് പശ്ചാത്തലത്തില് കേരള രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനത്തെതുടർന്നുള്ള വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിവാദമുണ്ടാക്കുന്നവർ കണ്ണടച്ച്‌ ഇരുട്ടാക്കാൻ ശ്രമിക്കുന്നവരാണെന്നും വേദിയിലെ മാറ്റം ഇത്തവണ മാത്രമായിരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
“IFFK വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ തുടരും. ഇപ്പോഴുള്ള തീരുമാനം കോവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം മാത്രം. വിവാദമുണ്ടാക്കുന്നവര്‍ കണ്ണടച്ച്‌ ഇരുട്ടാക്കാന്‍ ശ്രമിക്കുന്നവരാണ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി തിരുവനന്തപുരമായിരിക്കുമെന്നതില്‍ ഒരു സംശയവും, ആശങ്കയും വേണ്ട. രാജ്യാന്തര ചലച്ചിത്ര മേളയെ തന്നെ ഇല്ലാതാക്കാന്‍ നോക്കുന്നവരാണ് ഇപ്പോള്‍ അടിസ്ഥാനമില്ലാത്ത വിവാദം സൃഷ്ടിക്കുന്നതിന് പിന്നില്‍. അവരുടെ ഗൂഢലക്ഷ്യം ചലച്ചിത്ര പ്രേമികളും, നഗരവാസികളും തിരിച്ചറിയുക തന്നെ ചെയ്യും’ – കടകംപള്ളി കുറിപ്പില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.