Home Sports മികച്ച ഇന്ത്യന്‍ ചെസ് താരമായി നിഹാല്‍ സരിൻ,വനിതാ താരമായി കൊനേരു ഹംപി

മികച്ച ഇന്ത്യന്‍ ചെസ് താരമായി നിഹാല്‍ സരിൻ,വനിതാ താരമായി കൊനേരു ഹംപി

SHARE

2020-ലെ മികച്ച ഇന്ത്യന്‍ ചെസ് താരമായി പതിനാറുകാരനായ നിഹാല്‍ സരിനെയും മികച്ച വനിതാ താരമായി കൊനേരു ഹംപിയെയും ചെസ് ഡോട്ട് കോം തിരഞ്ഞെടുത്തു.

ചെസ് ഒളിമ്പ്യാഡില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണം നേടിയ ഈ വര്‍ഷത്തെ ഇന്ത്യന്‍ ടീം അംഗവും ഏഷ്യന്‍ നേഷന്‍സ് കപ്പില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമംഗവുമാണ് നിഹാല്‍. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ (ഫിഡെ) നടത്തിയ ലോക യൂത്ത് ചെസ് ടൂര്‍ണമെന്റില്‍ അണ്ടര്‍-18 വിഭാഗത്തിലും നിഹാല്‍ സ്വര്‍ണം നേടിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.