Home Entertainment ഐഎഫ്‌എഫ്‌കെ: സര്‍ക്കാരിനെ പിന്തുണച്ച്‌ അടൂര്‍ ഗോപാലകൃഷ്ണന്‍, മൂന്ന് വേദികളില്‍ കൂടി ഐഎഫ്‌എഫ്‌കെ സംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും അടൂർ

ഐഎഫ്‌എഫ്‌കെ: സര്‍ക്കാരിനെ പിന്തുണച്ച്‌ അടൂര്‍ ഗോപാലകൃഷ്ണന്‍, മൂന്ന് വേദികളില്‍ കൂടി ഐഎഫ്‌എഫ്‌കെ സംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും അടൂർ

SHARE

തിരുവനന്തപുരത്തിന് പുറമെ മൂന്ന് വേദികളില്‍ കൂടി ഐഎഫ്‌എഫ്‌കെ സംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഇതല്ലെങ്കില്‍ പിന്നെ ചലച്ചിത്രമേള തന്നെ വേണ്ടെന്ന് വയ്ക്കണമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ തീരുമാനം അല്ലാതെ മറ്റ് വഴികളൊന്നും ഇല്ല. ഇത്രയധികം ആളുകള്‍ വന്ന് സിനിമ കാണുന്നതൊന്നും കോവിഡ് കാലത്ത് പ്രായോഗികമല്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്തിന് പുറമെ മൂന്ന് ജില്ലകളില്‍ കൂടി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. തീരുമാനത്തെ അനുകൂലിച്ചും എതിര്‍ത്തും സാമൂഹ്യ മാധ്യമങ്ങളിലടക്കം വിവാദം അരങ്ങേറവെയാണ് അടൂരിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.