Home Entertainment ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 10ന് ആരംഭിക്കും

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 10ന് ആരംഭിക്കും

SHARE

ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയിൽ നടത്തും. ഫെബ്രുവരി പത്തിനാണ് ഉദ്ഘാടനം. ഡിസംബറിൽ നടക്കേണ്ടിയിരുന്ന മേള കോവിഡ് വ്യാപനത്തെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ നാലു മേഖലകളിലായി ആയിരിക്കും ഇത്തവണ മേള.തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് മേള നടത്തുക. ഓരോ നഗരത്തിലും അഞ്ചു തീയറ്ററുകളിൽ അഞ്ചു ദിവസം വീതം പ്രദർശനമുണ്ടാവും.

തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതൽ 14 വരെയും എറണാകുളത്ത് 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നു മുതൽ അഞ്ചു വരെയുമായിരിക്കും മേള.ഇരുന്നൂറു പേർക്കു മാത്രമാണ് തിയറ്ററിൽ പ്രവേശനമുണ്ടാവുക. രജിസ്‌ട്രേഷൻ അതതു മേഖലകളിൽ നടത്തണം. രജിസ്‌ട്രേഷന് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.