Home Video ജമാ അത്തെ ഇസ്ലാമിയുടെ സ്വന്തം ചാനൽ ആയ മീഡിയ വൺ

ജമാ അത്തെ ഇസ്ലാമിയുടെ സ്വന്തം ചാനൽ ആയ മീഡിയ വൺ

SHARE

വേഗത വ്യക്തത വിശ്വാസ്യത എന്ന ടാഗ് ലൈനിൽ ജമാ അത്തെ ഇസ്ലാമിയുടെ സ്വന്തം ചാനൽ ആയ മീഡിയ വൺ മാധ്യമപ്രവർത്തനം എന്ന പേരിൽ പലപ്പോഴും നടത്തി വരുന്നത് ശുദ്ധ പോക്രിത്തരമാണ്. ഏറ്റവും പുതിയ ഉദാഹരണമാണ് പത്തനംതിട്ട നഗരസഭയിൽ എസ് ഡി പി ഐ പിന്തുണയോടെ എൽ ഡി എഫ് അധികാരത്തിൽ വന്നെന്ന വാർത്തയും അതിന്റെ ചുവട് പിടിച്ച് രാത്രി നടത്തിയ ചർച്ചയും.

പത്തനംതിട്ടയിലെ മീഡിയ വൺ ലേഖകൻ മൈക്കും പിടിച്ച് പുട്ടും അടിച്ച് നടക്കുന്ന സമയത്ത് പണി മാധ്യമപ്രവർത്തനം ആണെങ്കിൽ അതല്പം വ്യക്തതയോടെ ചെയ്യാനുള്ള മാന്യത കാണിക്കണം. ഇനിയിപ്പോൾ പത്തനംതിട്ടയിലെ റിപ്പോർട്ടർക്ക് വെളിവും വെള്ളിയാഴ്ചയും ഇല്ലെങ്കിൽ
കോഴിക്കോട് ഇരിക്കുന്ന മുതിർന്ന എഡിറ്റർമാർ ആരെങ്കിലും ഇങ്ങനെ ഒരു വാർത്ത എയർ ചെയ്യും മുൻപ് അതിന്മേൽ രാത്രി ചർച്ച സംഘടിപ്പിക്കുന്നതിന് മുൻപ് വസ്തുത എന്തെന്ന് ഒന്നന്വേഷിക്കാമായിരുന്നു.

ഒപ്പം നിന്നാൽ തീവ്രവാദ ചാപ്പയില്ല എന്ന തലക്കെട്ട് ഇട്ടാണ് പത്തനംതിട്ടയിൽ സി പി ഐ എം, എസ് ഡി പി ഐ ധാരണയിൽ എൽ ഡി എഫിന് അധികാരം എന്ന് വരുത്തി തീർക്കാൻ ജമാ അത്തെ ഇസ്ലാമിയുടെ ചാനൽ ഇന്നലെ ചർച്ച നടത്തിയത്. ഈ കൃമികടിയുടെ കുഴപ്പം എന്തെന്ന് അധികമൊന്നും ആലോചിക്കാതെ ആർക്കും മനസിലാകും.

വെൽഫെയർ പാർട്ടി യു ഡി എഫ് ബന്ധം സി പി ഐ എമ്മും എൽ ഡി എഫും തുറന്നു കാട്ടിയതും മീഡിയ വൺ ചാനലിന്റെ മൂക്കിന് കീഴെയുള്ള മുക്കത്ത് വെൽഫെയർ പാർട്ടി യു ഡി എഫിനെ സംബന്ധം ചെയ്തിട്ടും എൽ ഡി എഫിന് ഭരണം കിട്ടിയതും ചെറിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. മാത്രമല്ല മുഖ്യമന്ത്രിയുടെ കേരളം പര്യടനത്തിൽ ജമാ അത്തെ ഇസ്ലാമി എന്ന തീവ്രവാദ സംഘത്തിന് ഒരിടത്തും ക്ഷണവുമില്ല ഇരിപ്പിടവും ഇല്ലായിരുന്നു.

മതേതര കേരളത്തിന്റെ മുറ്റത്ത് കസേര ഇട്ട് ഇരിക്കാൻ ഒരു യിഗ്യതയും മൗദൂദിസ്റ്റുകൾക്ക് ഇല്ല എന്ന തിരിച്ചറിവാണ് ആ ഒഴിവാക്കലിന് പിന്നിൽ. ആ തിരിച്ചറിവാണ് എസ് ഡി പി ഐ എന്ന തീവ്രവാദ സംഘടനയുടെ പിന്തുണയോ സഹായമോ ഒരു തിരഞ്ഞെടുപ്പിലും ആവശ്യമില്ലെന്ന് സി പി ഐ എം കൃത്യമായി പറഞ്ഞിട്ടുള്ളത്. കേരളം കയ്യടിച്ച ആ തീരുമാനം എങ്ങനെ എങ്കിലും കരഞ്ഞു തീർക്കണമല്ലോ ആ നിലവിളിയാണ് പതനംതിട്ട നഗരസഭാ ഭരണം, എസ് ഡി പി ഐ പിന്തുണയിൽ എൽ ഡി എഫിന് എന്ന നുണ വാർത്തയ്ക്ക് പിന്നിൽ.

അങ്ങനെ എൽ ഡി എഫിലെ സക്കീർ ഹുസൈൻ നഗരസഭാ അധ്യക്ഷനായി. കോൺഗ്രസ് വിമത ആമിന ഹൈദരാലി എൽ ഡി എഫ് പിന്തുണയോടെ ഉപാധ്യക്ഷയായി. ഈ ആമിന ഹൈദരലി എസ് ഡി പി ഐ കറിയാണ് എന്നാണ് മീഡിയ വണ്ണിന്റെ കണ്ടെത്തൽ. ശുദ്ധ നുണ താൻ എസ് ഡി പി ഐ കാരിയല്ല എന്ന് അവർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

എസ് ഡി പി ഐയുടെ മൂന്ന് അംഗങ്ങൾ ഇന്നലെ തിരഞ്ഞടുപ്പ്പിൽ നിന്നും വിട്ടു നിന്നപ്പോൾ ഒരു കേഡർ പാർട്ടി എന്ന നിലയിൽ എസ് ഡി പി ഐ അംഗനമായിരുന്നു എങ്കിൽ ആമിനയും വിട്ടു നിൽക്കേണ്ടതായിരുന്നു. എന്നാൽ അങ്ങനെ അല്ല ഉണ്ടായത്. ഇനി മീഡിയ വൺ തന്നെ എയർ ചെയ്ത പഴയൊരു വാർത്ത കാണാം.

അപ്പോൾ കാര്യങ്ങൾ മനസിലായ സ്ഥിതിക്ക് മീഡിയ വൺ എഡിറ്റോറിയൽ ടീമിനോടാണ്. ഞങ്ങൾ ഉയർത്തുന്ന ചോദ്യം ഇതാണ്. നിങ്ങൾ ഇന്നലെ പ്രചരിപ്പിച്ച ആ നുണ വാർത്ത തിരുത്താനുള്ള മാധ്യമ മര്യാദ നിങ്ങൾക്കുണ്ടോ. ഉണ്ടാകില്ലെന്നറിയാം കാരണം നിങ്ങളുടെ പിന്നിൽ തീവ്രവാദം കൂടെപ്പിറപ്പായ ജമാ അത്തെ ഇസ്ലാമിയാണുള്ളത്. ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കുന്നു മാധ്യമപ്രവർത്തനത്തിന്റെ മറവിൽ തീവ്രമതരാഷ്ട്രീയം ഒളിച്ചുകടത്താണ് ശ്രമിച്ചാൽ ഈ മണ്ണിൽ ക്ലച്ച് പിടിക്കില്ല.കാരണം ആർ എസ് എസ്സിന്റെ മറുപുറമാണ് നിങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.