ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് മത്സര വിഭാഗത്തിലേക്ക് ജോസ് പെല്ലിശേരിയുടെ ‘ചുരുളി’, ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’ എന്നീ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യന്‍ സിനിമയില്‍ നിന്ന് മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ‘കോസ’, അക്ഷയ് ഇന്ദിക്കര്‍ സംവിധാനം ചെയ്ത മറാത്തി ചിത്രമായ ‘സ്ഥല് പുരാല്‍’ എന്നിവയാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റു ചിത്രങ്ങൾ.
സംവിധായകന് മോഹന്‍ ചെയര്‍മാനും എസ്. കുമാര്‍, പ്രദീപ് നായര്‍, പ്രിയ നായര്‍, ഫാദര്‍ ബെന്നി ബെനഡിക്ട് അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകള്‍ തെരഞ്ഞെടുത്തത്.