ക്രിസ്മസ് ദിനങ്ങൾ ആഘോഷത്തിന്റെ രാവുകളാണ്. എന്നാൽ ഡിസംബർ 25 ലോകമാകെ ക്രിസ്തുമസ്സ് ആഘോഷിക്കുമ്പോൾ തമിഴ്നാട്ടിലെ നാഗപ്പട്ടണത്തിനടുത്തുള്ള കീഴ് വെൺമണിയിൽ ക്രിസ്മസ് ആഘോഷങ്ങളും ആരവങ്ങളുമില്ല.
44 കർഷ തൊഴിലാളികളായ സഖാക്കളെ എരിതീയിൽ ജീവനോടെ ജന്മിമാർ ചുട്ടുകൊന്നതിന്റെ വേദനയിലാണ് ഈ ഗ്രാമം. കീഴ് വെൺമണിയി ദളിത് കൂട്ടക്കൊലയ്ക്ക് അന്പത്തിരണ്ട വര്ഷം തികയുകയാണ് ഇന്ന്.
1968 ലെ ഡിസംബറിന്റെ തണുപ്പുള്ള പ്രത്യാശയുടെ ഒരു ക്രിസ്മസ് രാത്രിയിലാണ് ജന്മിമാരുടെ അതി ക്രൂരമായ കൂട്ടക്കുരുതിക്ക് കീഴ് വെണ്മണിയിലെ ദളിത് കർഷകത്തൊഴിലാളികൾ ഇരയായത്. 16 സ്ത്രീകളും 21 കുട്ടികളുമടക്കം 44 സഖാക്കളെ എരിതീയിൽ ജീവനോടെ ജന്മിമാർ ചുട്ടുകൊല്ലുകയായിരുന്നു.
തമിഴ്നാട് നാഗപട്ടണം ജില്ലയിലാണ് കീഴ് വെൺമണി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് . തീർത്തും ദയനീയമായ അവസ്ഥയിൽ കഴിയുന്ന തൊഴിലാളികൾ ,സ്വന്തമായി ഭൂമിയില്ലാത്ത കൂരകളിൽ താമസിക്കുന്ന ദളിതർ. അപ്പുറത്ത് ആയിരക്കണക്കിനു ഏക്കർഭൂമി സ്വന്തമായുള്ള ജന്മിമാർ. അവിടെ യാതൊരു സ്വാതന്ത്യവുമില്ലാത്ത , അവകാശവുമില്ലാത്ത അടിമകളായിരുന്നു തൊഴിലാളികൾ.
1940 കളിൽ തഞ്ചാവൂരിലെ കർഷക തൊഴിലാളികളുടെ അവസ്ഥ CPI( M) പൊളിറ്റ് ബ്യൂറോ അംഗമായ സ:ജി.രാമകൃഷ്ണൻ തന്റെ “കീഴതഞ്ചൈ വ്യവസായികൾ ഇയക്കവും ദളിത് മക്കൾ ഉരിമൈകളും “എന്ന പുസ്തകത്തിൽ വിവരിക്കന്നുണ്ട്. പുലർച്ചെ 4 മണി മുതൽ ജോലി , രണ്ടു നേരം പഴങ്കഞ്ഞിയും ആഴ്ചയിലൊരിക്കൽ തുച്ഛമായ കൂലി,അസുഖമാണെങ്കിലും ജോലി സിഹ്യ്യണം ഇല്ലെങ്കിൽ ചാണകവെള്ളം കുടിപ്പിക്കലും ചാട്ടവാറടിയുമായിരുന്നു ശിക്ഷ.ജന്മിയുടെ അനുമതിയുണ്ടങ്കിലേ വിവാഹം കഴിക്കാനാവൂ.വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടിരുന്നു.
ഡിഎംകെ ഭരണത്തിലിരിക്കുന്ന കാലമായിരുന്നു അത്. സി.എൻ.അണ്ണാദുരൈ മുഖ്യമന്ത്രി ആയിരുന്നു. കൂലി വർദ്ധനവാവശ്യപ്പെട്ട ഭൂരഹിതരായ കർഷക തൊഴിലാളികൾ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ സമരരംഗത്തെത്തി . കീഴ് വെൺമണിയിലാകെ ചെങ്കൊടി ഉയർന്നു. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ നടന്ന ഭൂസമരം അക്ഷരാർത്ഥത്തിൽ സവർണ്ണമേലാളരെ വിറപ്പച്ച്.
അവകാശപോരാട്ടങ്ങളുടെ ഒരു പരമ്പരതന്നെ പിന്നീട് അവിടെ നടന്നു. അവകാശ സമരത്തിന്റെ ഒരു ഘട്ടത്തിലാണ് കോൺഗ്രസ്സ് സഹയാത്രികനായ ജന്മി ഗോപാലകൃഷ്ണനായിഡുവിന്റെ നേതൃത്വത്തിൽ സംഘടന രൂപീകരിച്ച് പോലീസ് സഹായത്തോടെ അക്രമങ്ങൾ അഴിച്ചുവിട്ടത്.
കൂലി വർദ്ധനവ് വേണമെങ്കിൽ കീഴ് വെൺമണിയിലെ ചെങ്കൊടികൾ അഴിച്ചു മാറ്റണമെന്ന ആവശ്യം തൊഴിലാളികൾ തള്ളി. പുറത്തുള്ള തൊഴിലാളികളെ ഇറക്കി പണിയെടുക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു.
സിപിഐഎം നേതൃത്വത്തിൽ നടന്നുപോന്നിരുന്ന പ്രക്ഷോഭങ്ങളെ എന്തുവിലകൊടുത്തും ചെറുത്തുതോൽപ്പിക്കുകയെന്ന ലക്ഷ്യമേ ദ്രാവിഡകക്ഷികൾക്ക് ഉണ്ടായിരുന്നുള്ളൂ. ഉത്തപുരത്തെ ജാതി മതിലിനെതിരെ സമരം നയിച്ച സിപിഐഎമ്മിനെ വിമർശിക്കാനായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിക്ക് കൂടുതൽ താല്പര്യം.
ഇന്നും അടിച്ചമർത്തപ്പെടുന്ന കർഷക തൊഴിലാളികളുടെ സമരം അങ്ങ് രാജ്യതലസ്ഥാനത്തിന്റെ അതിർത്തിയിൽ നടക്കുമ്പോഴാണ് ഇക്കൊല്ലത്തെ കീഴ് വെൺമണി രക്തസാക്ഷി ദിനം. വെൺമണിയിൽ വെന്തുരുകിയ കർഷക തൊഴിലാളികളുടെ ഓർമ്മ പുതുക്കാൻ അതേ മണ്ണിൽ സിപിഐഎം സഖാക്കൾ ഒത്തുചേരും. അനശ്വരരായ 44 പേരുടെ ഓർമ്മയ്ക്കായി സഖാക്കൾ പടുത്തുയർത്തിയ ആ 44 സ്തൂപങ്ങൾക്കുമുന്നിൽ ഇൻക്വിലാബ് വിളികളുയരും.
രക്തസാക്ഷികൾക്ക് മരണമില്ല.
വീരവണക്കം.