Home Video ഡിവൈഎഫ്‌ഐയുടെ ദേശീയ പതാകയോ ബിജെപി പ്രവര്‍ത്തകര്‍ തൂക്കിയ വര്‍ഗ്ഗീയ ബാനറോ?

ഡിവൈഎഫ്‌ഐയുടെ ദേശീയ പതാകയോ ബിജെപി പ്രവര്‍ത്തകര്‍ തൂക്കിയ വര്‍ഗ്ഗീയ ബാനറോ?

SHARE

ജയ് ശ്രീറാം ബാനര്‍ തൂക്കിയ ബിജെപി പ്രവര്‍ത്തകരുടെ നടപടി ആദ്യമെടുക്കാം. നിയമപരമായി സ്ഥാപിതമായ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് മേല്‍ ഏതെങ്കിലും മതത്തിന്റെ പേരിലുള്ള ബാനര്‍ തൂക്കുന്നത് കുറ്റകരമായ പ്രവര്‍ത്തിയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാം.

നഗരസഭാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. പ്രസ്തുത വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്. ഇത് നിയമപരമായി നിലനില്‍ക്കുന്ന എഫ്‌ഐആര്‍ ആണ്. ദൃശ്യങ്ങള്‍ ഉള്ളതിനാല്‍ പ്രത്യേകം തെളിവ് തേടി പോകേണ്ടതില്ല.

ഇനി ഡിവൈഎഫ്‌ഐ ചെയ്ത നടപടി. ഭരണഘടനാ സ്ഥാപനത്തിന് മുകളില്‍ സ്ഥാപിക്കേണ്ടത് വര്‍ഗീയ ബാനറല്ല, പകരം ദേശീയ പതാകയാണ്. ഇതാണ് ഡിവൈഎഫ്‌ഐ സ്ഥാപിച്ചത്. ബിജെപി പ്രവര്‍ത്തകരുടെ വര്‍ഗീയ ബാനറിന് പകരമായാണ് ഡിവൈഎഫ്‌ഐയുടെ ഈ നടപടി.

ദേശീയ പതാക സ്ഥാപിച്ചത് ഫ്‌ളാഗ് കോഡിന്റെ ലംഘനമാണെന്നാരോപിച്ച് യുവമോര്‍ച്ച പൊലീസില്‍ പരാതി നല്‍കി. ദേശീയ നിയമ മാധ്യമമായ ലൈവ് ലോ എഡിറ്ററും അഭിഭാഷകനുമായ മനു സെബാസ്റ്റിയന്റെ ഫേസ്ബുക് പോസറ്റിന്റെ പ്രധാന ഉള്ളടക്കം ഇങ്ങനെ.

ഡിവൈഎഫ്‌ഐ ദേശീയ പതാക ഉയര്‍ത്തിയതില്‍ എവിടെയാണ് കുറ്റകരമായ മാനസികാവസ്ഥ. ഭരണഘടനയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക, മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയവയാണ് ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനത്തിലൂടെ ഉണ്ടായത്.

ഈ പ്രവര്‍ത്തി ഇന്ത്യയില്‍ നിലവിലുള്ള ഒരു നിയമത്തിന്റയും ലംഘനമല്ല, മറിച്ച് ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളുന്നതാണ്. മാത്രമല്ല, ഇതൊരു മതരാഷ്ട്രമല്ലെന്നും മതേതര രാഷ്ടരമാണെന്നുമുള്ള ഭരണഘടനാ ആശയം ഊട്ടിയുറപ്പിക്കുകയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.