Home Newspool കോൺഗ്രസ് ഏതാനും പേരടങ്ങുന്ന സംഘമായി അധഃപതിച്ചു: ആഞ്ഞടിച്ച് സുധാകുറുപ്പ്

കോൺഗ്രസ് ഏതാനും പേരടങ്ങുന്ന സംഘമായി അധഃപതിച്ചു: ആഞ്ഞടിച്ച് സുധാകുറുപ്പ്

SHARE

കോൺഗ്രസ് ഏതാനും പേരടങ്ങുന്ന സംഘമായി അധഃപതിച്ചുവെന്ന് രാജിവെച്ച പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി സുധാക്കുറുപ്പ്‌. എത്ര കൊണ്ടാലും പഠിക്കാത്ത പാർട്ടിയായി കോൺഗ്രസ് മാറി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങാൻ പണം വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തി.

പാർടിയിലെ വനിത പ്രവർത്തകർ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും അവർ “നേരറിയാനോട്” പറഞ്ഞു. 40 വർഷമായി കോൺഗ്രസിന്റെ വിശ്വസ്ത വിധേയയായി പ്രവർത്തിച്ച തനിക്കുണ്ടായത് ദുരനുഭവങ്ങൾ മാത്രമാണ്.

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ വോട്ടർമാരിൽ നിന്നുണ്ടായ ചില അനുഭവങ്ങളാണ് തന്നെ സിപിഐ എം ലേക്ക് ആകർഷിച്ചതെന്നും സുധാക്കുറുപ്പ്‌ പറഞ്ഞു.ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ സ്ഥാനാർഥിയാക്കി മൽസരിപ്പിച്ച ശേഷം നേതാക്കൾ പണം ആവശ്യപ്പെട്ടതായി സുധാക്കുറുപ്പ് വെളിപ്പെടുത്തിയിരുന്നു. പോസ്റ്റർ അച്ചടിച്ച് എത്തിച്ചപ്പോൾ ഒട്ടിക്കണമെങ്കിൽ പണം വേണമെന്ന് നേതാവ് ആവശ്യപ്പെട്ടു.

പണം നൽകിയിട്ടും ഒട്ടിച്ചില്ല. ഇതേ തുടർന്ന് കൂലിക്ക് ആളെവച്ചാണ്‌ തെരഞ്ഞെടുപ്പ് സാമഗ്രികൾ സ്ഥാപിച്ചത്. സ്വത്തുക്കൾ മുഴുവൻ വിറ്റാണ് മൂന്ന് തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.വോട്ടർമാരുമായി സംവദിച്ചപ്പോൾ അവരിൽ നിന്നുണ്ടായ പ്രതികരണങ്ങൾ വിസ്മയകരമായി. പിണറായി സർക്കാർ നൽകിയ ആനുകൂല്യങ്ങളും വികസന പ്രവർത്തനങ്ങളും കോവിഡ് കാലത്ത് പട്ടിണിയില്ലാതെ കഴിയാൻ ഭക്ഷ്യ കിറ്റും ക്ഷേമ പെൻഷനുകളും യഥാസമയം നൽകിയ സർക്കാരിനെതിരെ വോട്ട് ചെയ്യാൻ കഴിയില്ലെന്നത് വോട്ടർമാർ പറയാതെ തന്റെ മുന്നിൽ പറഞ്ഞു വെച്ചു.

പള്ളിക്കലിലെ കോൺഗ്രസ് നേതാക്കൾ തന്നോട് കാട്ടിക്കൊണ്ടിരുന്ന നീതികേട് പൊറുക്കാനാവാത്തതാണെന്നും സുധാക്കുറുപ്പ് പറഞ്ഞു.സുധാക്കുറുപ്പിന്റെ രാജി വരും ദിവസങ്ങളിൽ കോൺഗ്രസിൽ പൊട്ടിത്തെറി സൃഷ്ടിക്കും.

സുധാകുറുപ്പ് രാജിവെച്ചത് കോൺഗ്രസ് നേതൃത്വത്തെ ആകെ പാർട്ടി വിട്ടത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. തെരഞ്ഞെടുപ്പിലെ തോൽവിക്ക്‌ പിന്നാലെ ജില്ലാ നേതൃത്വത്തിലെ പ്രമുഖയായ വനിതാ നേതാവ്‌ ‌സംസ്ഥാന നേതൃത്വത്തെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഡിസിസി ഭാരവാഹിത്വത്തിനുപുറമെ മഹിളാ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കൂടിയായിരുന്നു സുധ കുറുപ്പ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.