Home Newspool യുവനടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവം; പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്

യുവനടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവം; പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്

SHARE

കൊച്ചിയിൽ ഷോപ്പിം​ഗ് മാളിൽ വച്ച് നടിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളുടേയും ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്. 25 ൽ താഴെ വയസുതോന്നിക്കുന്ന പ്രതികൾ മുഖാവരണം ധരിച്ചിരിക്കുന്നതിനാൽ മുഖം പൂർണമായും വ്യക്തമല്ല.

പ്രതികൾ മെട്രോ റെയിൽ വഴിയാണ് മാളിലെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിൽ പ്രതികൾ മാളിൽ കടന്നത് തെറ്റായ വിവരങ്ങൾ നൽകിയാണെന്നു൦ വ്യക്തമായി. നടി പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.