ഹ്യുണ്ടായി പുതിയൊരു എഞ്ചിന് വികസിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഉള്ള എഞ്ചിന്റെ പണിപ്പുരയിലാണ് കമ്പനിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു പുതിയ ലൈനപ്പില്‍ ഹ്യുണ്ടായി അയോണിക് 5, അയോണിക് 6 തുടങ്ങിയ എല്ലാ പുതിയ മോഡലുകളും അവതരിപ്പിക്കും. വരാനിരിക്കുന്ന രണ്ട് അയോണിക് മോഡലുകള്‍ ഇലക്ട്രിക് വാഹനങ്ങളാണ്. ബ്രാന്‍ഡില്‍ നിന്നും നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഇലക്ട്രിക് വാഹനമായ കോനയ്ക്ക് അടുത്തിടെ ഒരു നവീകരണം ലഭിച്ചു.
രണ്ട് അയോണിക് മോഡലുകള്‍ക്ക് പുറമെ, ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റുകളും ചേര്‍ത്ത് നിലവിലുള്ള ചില മോഡലുകള്‍ നവീകരിക്കാന്‍ കമ്ബനി പദ്ധതിയിടുന്നുണ്ട്. പെര്‍ഫോമന്‍സ് N-ലൈന്‍ മോഡലിനൊപ്പം അപ്ഗ്രേഡ് ലഭിച്ച എലാന്‍ട്ര, ഈ നിരയില്‍ ഒരു ഹൈബ്രിഡ് മോഡല്‍ ചേര്‍ക്കാന്‍ ഒരുങ്ങുന്നു. മറ്റ് ഹൈബ്രിഡ് മോഡലുകളില്‍ ഹ്യുണ്ടായി സേനാറ്റ, ട്യൂസോണ്‍, സാന്റാ ഫെ എന്നിവ ഉള്‍പ്പെടുന്നു. പുതിയ ട്യൂസോണ്‍, സാന്താ ഫെ ലൈനപ്പിനും പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റും ലഭിക്കും.