Home Video പാലക്കാട്ടെ സംഘി പോക്കിരിത്തരം

പാലക്കാട്ടെ സംഘി പോക്കിരിത്തരം

SHARE

ഒരു മുനിസിപ്പാലിറ്റിയിൽ ഭരണം തുടരാൻ കഴിഞ്ഞപ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അണികൾ നടത്തിയ ആഹ്ലാദ പ്രകടനമാണ് ഈ കണ്ടത്. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ നെറുകയിൽ സംഘപരിവാർ മുദ്രാവകങ്ങളും, മോദിയുടെയും അമിത് ഷായുടെ ചിത്രങ്ങളും പതിച്ച ഫ്ളക്സ് വിരിക്കുകയാണിവർ. ഇതിലെന്ത് പ്രശ്നം എന്ന് ചിന്തിക്കുന്നവർ അറിയേണ്ട ചിലതുണ്ട്.

പാലക്കാട് നഗരസഭ തുടർച്ചയായ രണ്ടാം തവണ വിജയിച്ചതിന് പിന്നാലെ ജയ് ശ്രീറാം മുഴക്കിയും ബാനറുകൾ ഉയർത്തിയുള്ള ബി.ജെ.പിയുടെ പ്രകടനം. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടന്ന ആഘോഷ പരിപാടിക്കിടെ ജയ് ശ്രീറാം എന്നെഴുതിയ ബാനർ ബി.ജെ.പി പ്രവർത്തകർ നഗരസഭ കെട്ടിടത്തിൽ ഉയർത്തുകയായിരുന്നു.

പാലക്കാട് നഗരസഭയിലെ നിങ്ങളുടെ വിജയത്തെ അഭിനന്ദിക്കുന്നു. പക്ഷെ ഒന്ന് ചോദിക്കട്ടെ പാലക്കാട്ടെ ഏതെങ്കിലും രാമ ക്ഷേത്രത്തിന് മുകളിലാണോ നിങ്ങൾ ഈ ബാനർ ഉയർത്തിയത്. ഹിന്ദുക്കളുടെ മാത്രം ആവശ്യങ്ങൾ പരിഗണിക്കുന്ന ഏതെങ്കിലും സ്ഥാപനത്തിലാണോ നിങ്ങൾ ജയ് ശ്രീറാം മുഴക്കിയത്.

അല്ല എന്ന് നിങ്ങൾക്കും ഞങ്ങൾക്കും പകൽപോലെ വ്യക്തമാണ്. എന്തുകൊണ്ട് ബി ജെ പി യും സംഘപരിവാർ സംഘടനകളും കേരളം പോലൊരു ജനാധിപത്യ മതേതര സംസ്ഥാനത്ത് ഉയർന്നു വന്നുകൂടാ എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ദൃശ്യങ്ങൾ.

ഇന്ത്യൻ മതേതരത്വത്തിന്റെ മിനാരങ്ങൾ എന്ന് വിശേഷിക്കപെട്ട ബാബരി മസ്ജിദ് തകർത്തപ്പോഴും ഇക്കൂട്ടർ ഇങ്ങനെയാണ് ആഹ്ലാദിച്ചത്. വർഗീയതയുടെയും മത വിദ്വേഷത്തിന്റുയും വിത്തുകൾ പാകുന്ന ഇക്കൂട്ടർക്കാണ് ഇപ്പോൾ കോൺഗ്രസ് കുഴലൂതുന്നത്. അവര്ക്ക് പച്ച പരവതാനി വിരിച്ചു നൽകുന്നത്. ഒരൊറ്റ മുൻസിപ്പാലിറ്റിയിൽ വിജയിച്ച് ആഹ്ലാദ പ്രകടനത്തിലൂടെ സംഘപരിവാർ വ്യക്തമാക്കുന്ന ഒരു സന്ദേശം കേരളം മറന്നുകൂടാ. ഞങ്ങൾ അധികാരത്തിൽ വന്നാൽ ഇതായിരിക്കും ഈ നാട്ടിലെ അവസ്ഥ. ഭരണ സ്ഥാപനങ്ങൾ ഞങ്ങൾ ഇങ്ങനെ കാവി വത്കരിക്കും. രാഷ്ട്രീയ വിദ്യാഭ്യാസമുള്ള മലയാളി ഇത്തരം വയറസുകളെയും അതിജീവിക്കും. കാലവും ബാലറ്റും അത് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.