പുറത്തിറങ്ങി 10 മാസത്തിനുള്ളിൽ ഇലക്ട്രിക് കാറായ ടാറ്റ നെക്സോൺ ഇവി 2000 കാറുകൾ വിറ്റ് നാഴികക്കല്ല് പിന്നിട്ടു . നവംബർ വരെയുള്ള നെക്സൺ ഇവിയുടെ വിൽപ്പന 2200 യൂണിറ്റിലെത്തി . ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി നെക്സൺ ഇവി മാറിയെന്നതാണ് നേട്ടം . നിലവിൽ 74 ശതമാനം വിപണി വിഹിതവുമായി ടാറ്റ മോട്ടോഴ്സ് , ഇവി വിഭാഗത്തിൽ മുന്നിലാണ് .
13.99 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് നെക്സോണ്‍ ഇലക്ട്രിക്കിന്റെ എക്സ്ഷോറൂം വില. സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനം കൂടിയാണ് നെക്സോണ്‍.
IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. ഒറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് റിസേര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ (ARAI) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ എംജിയുടെ ZS ഇലക്ട്രിക്, ഹ്യുണ്ടായി കോന എന്നീ വാഹനങ്ങളാണ് ടാറ്റ നെക്സോണ്‍ ഇവിയുടെ പ്രധാന എതിരാളികള്‍.