Home Newspool ക​ണ്ണൂ​ര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയുടെ സ്വർണം പിടികൂടി ഒരാൾ കസ്റ്റഡിയിൽ

ക​ണ്ണൂ​ര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയുടെ സ്വർണം പിടികൂടി ഒരാൾ കസ്റ്റഡിയിൽ

SHARE

ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ വേ​ട്ട. ദുബൈയിൽ നിന്നും വന്ന വിമാനത്തിൽ കടത്താൻ ശ്രമിച്ച ഒരു കോടിയിലേറെ രൂപയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ ക​സ്റ്റം​സ് പി​ടി​കൂ​ടി. സുരക്ഷ പ​രി​ശോ​ധ​ന​യ്ക്കിടെ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രണ്ടു കി​ലോ​യി​ല​ധി​കം വ​രു​ന്ന സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ര്‍​ണം നാ​ല് ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ലദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലും എ​മ​ര്‍​ജ​ന്‍​സി ലൈ​റ്റി​നു​ള്ളി​ല്‍ ബാ​റ്റ​റി​യു​ടെ ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രാ​ളി​ല്‍ നി​ന്നു ഇ​ത്ര​യധികം സ്വ​ര്‍​ണം പി​ടി​കൂ​ടു​ന്ന​ത്. സ്വ​ര്‍​ണ​വു​മാ​യി അ​റ​സ്റ്റി​ലാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.