Home Politics വെബ് ‌റാലിയുമായി എൽഡിഎഫ്; സംഘടിപ്പിക്കുന്നത് ഡിസംബർ 05ന്, ഉദ്‌ഘാടനം മുഖ്യമന്ത്രി

വെബ് ‌റാലിയുമായി എൽഡിഎഫ്; സംഘടിപ്പിക്കുന്നത് ഡിസംബർ 05ന്, ഉദ്‌ഘാടനം മുഖ്യമന്ത്രി

SHARE

ദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഡിസംബർ 05ന് വൈകുന്നേരം 6 മണിക്ക് വിപുലമായ ഒരു വെബ് ‌റാലി സംഘടിപ്പിക്കുന്നു. കുറഞ്ഞത്‌ അൻപത് ലക്ഷം പേരെ വെബ്‌ റാലിയിൽ അണിനിരത്താനാണ്‌ പാർട്ടി ഉദ്ദേശിക്കുന്നത്‌.

കോവിഡ്‌19 മഹാമാരിയുടെ പശ്‌ചാത്തലത്തിൽ റാലികളും പൊതുയോഗങ്ങളും നടത്താൻ കഴിയാത്ത പശ്‌ചാത്തലത്തിലാണ്‌ വേറിട്ടതും വ്യത്യസ്‌തവുമായ പ്രചാരണ മാർഗം എന്ന നിലയ്‌ക്ക്‌ വെബ്‌ റാലി സംഘടിപ്പിക്കാൻ എൽഡിഎഫ്‌ തീരുമാനിച്ചത്‌.

വർത്തമാന രാഷ്‌ട്രീയ വിഷയങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിലപാടുകളും എൽഡിഎഫ്‌ സർക്കാരിന്റെ വികസന നേട്ടങ്ങളും വിശദീകരിച്ച്‌ മുഖ്യമന്ത്രി സ. പിണറായി വിജയനാണ്‌ വെബ്‌ റാലി ഉദ്‌ഘാടനം ചെയ്യുക. മുന്നണിയുടെ മറ്റ് നേതാക്കളും സംസാരിക്കും.

സംസ്ഥാനത്തെ എല്ലാ വാർഡ് കേന്ദ്രങ്ങളിലും പ്രസംഗങ്ങൾ തൽസമയം ടെലിവിഷൻ വഴി കാണാം. സമൂഹ മാധ്യമങ്ങൾ വഴിയും പ്രസംഗങ്ങൾ കാണാം. വെബ്‌റാലി വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് നേതിര്ത്വം അറിയിച്ചു.

വെബ് റാലി പ്രസംഗങ്ങൾ

fb.com/ldfkeralam ldfkeralam
fb.com/cpimkerala cpimkerala

എന്നീ ഫേസ്ബുക്ക് പേജുകളിലും

youtube.com/cpimkeralam cpimkeralam

എന്ന യൂട്യൂബ് ചാനലിലും തത്സമയം ലഭ്യമാകും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.