Home Politics നാമാവശേഷമാകുമെന്ന് യുഡിഎഫ് ഭയക്കുന്നു : കടകംപള്ളി സുരേന്ദ്രൻ

നാമാവശേഷമാകുമെന്ന് യുഡിഎഫ് ഭയക്കുന്നു : കടകംപള്ളി സുരേന്ദ്രൻ

SHARE

കോൺഗ്രസും ബിജെപിയും സംയുക്തമായി സർക്കാരിനെതിരെ നടത്തുന്ന പ്രവർത്തങ്ങളുടെ ജനരോഷമാകും തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അധികാരം കിട്ടിയില്ലെങ്കിൽ നാമാവശേഷമാകും എന്ന ഭയമാണ്‌ യുഡിഎഫിനെ അലട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസരി സ്‌മാരക ജേണലിസ്‌റ്റ്‌ ട്രസ്‌റ്റ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരം ലഭിക്കാൻ ആരുമായി യോജിക്കാനും നീചമായ രാഷ്ട്രീയ നീക്കങ്ങൾ നടത്താനും കോൺഗ്രസ് ശ്രമിക്കുന്നുവെന്നും മത രാഷ്ട്രീയവും മതപ്രീണനവും നടത്തിയതിന്റെ ദുരനുഭവങ്ങളിൽനിന്ന്‌ പാഠം പഠിക്കാൻ കോൺഗ്രസ്‌ തയ്യാറാകുന്നില്ല.

തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ അനായാസ വിജയം ഇല്ലാതാക്കാൻ ഇല്ലാക്കഥകളുടെ പ്രവാഹം സൃഷ്ടിക്കാൻ യുഡിഎഫും ബിജെപിയും കോർപറേറ്റ്‌ മാധ്യമങ്ങളും മുന്നിലുണ്ട്. എന്നാൽ, ഇത്തരം വിവാദങ്ങൾ ബോധപൂർവം സൃഷ്ടിക്കുന്നതാണെന്ന്‌ ജനങ്ങൾക്ക്‌ മനസ്സിലാകും. അവർ ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലാകും തെരഞ്ഞെടുപ്പിൽ പ്രതികരിക്കുകയെന്നും മന്ത്രി പറഞ്ഞു

എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. പ്രകടന പത്രികയിയിലെ വാഗ്‌ദാനങ്ങളെല്ലാം നടപ്പാക്കാൻ മുൻഗണന നൽകിയ സർക്കാരാണിത്‌. വർഷാവർഷം പ്രോഗ്രസ്‌ റിപ്പോർട്ടും പുറത്തിറക്കിയ മറ്റൊരു സർക്കാർ കേരളത്തിന്റെ ചരിത്രത്തിലില്ല. കോവിഡ്‌ കാലത്തും ഒരു കുടുംബംപോലും പട്ടിണികിടക്കില്ലെന്ന്‌ ഉറപ്പു വരുത്താൻ സർക്കാരിനായി. ആ കരുതലാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.