Home Newspool ബുറെവി ചുഴലിക്കാറ്റ് : ദേശീയ ദുരന്തനിവാരണ സേന സംസ്ഥാനത്ത്

ബുറെവി ചുഴലിക്കാറ്റ് : ദേശീയ ദുരന്തനിവാരണ സേന സംസ്ഥാനത്ത്

SHARE

ബുറെവി ചുഴലിക്കാറ്റ് മുൻകരുതലിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേന സംസ്ഥാനത്ത് എത്തി. വെള്ളിയാഴ്ച പുലര്‍ച്ചയോടെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ വ്യാപകമായി കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ദേശീയ ദുരന്തനിവാരണ സേന എല്ലാ തെക്കന്‍ ജില്ലകളിലും ഓരോ യൂണിറ്റ്, ഇടുക്കിയില്‍ രണ്ട് യൂണിറ്റ് എന്നിങ്ങനെയാണ് സേന നിലയുറപ്പിക്കുക.

ഇന്നു വൈകിട്ടോടെ ശ്രീലങ്കന്‍ തീരം തൊടുന്ന ചുഴലി വെള്ളിയാഴ്ച പുലര്‍ച്ചയോടെ തൂത്തുക്കുടി തീരത്തിനടുത്ത് ഇന്ത്യന്‍കരയിലെത്തും. തൂത്തുക്കുടി തീരത്തു കയറുന്നതോടെ ചുഴലിയുടെ ശക്തി കുറയുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.