ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘ബുറെവി’ ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളവും ഉണ്ട്. റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വഴി കടന്നുപോകുമെന്നാണ് റിപ്പോർട്ട്.
ചുഴലിക്കാറ്റിന്റെ വേഗത നൂറിൽ താഴെ ആയതിനാൽ ആശങ്ക വേണ്ടെന്നും കാലാവസ്ഥ നിരീകഷണ കേന്ദ്രം അറിയിച്ചു. ബുറെവി ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ 48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ നൽകാൻ ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ നിർദേശം നൽകി.
കരിംകുളം, കാഞ്ഞിരംകുളം, അതിയന്നൂർ, വെങ്ങാനൂർ, കുളത്തുമ്മൽ കള്ളിക്കാട്, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കൽ, തൊളിക്കോട്, കോട്ടുകാൽ, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കല്ലിയൂർ, വിളപ്പിൽ, വിളവൂർക്കൽ, കാരോട്, പാറശാല, തിരുപുറം, ചെങ്കൽ, കുളത്തൂർ, കൊല്ലയിൽ, ആനാവൂർ, പെരുങ്കടവിള, കീഴാറൂർ, ഒറ്റശേഖരമംഗലം, വാഴിച്ചൽ, അരുവിക്കര, ആനാട്, പനവൂർ, വെമ്ബായം, കരിപ്പൂർ, തെന്നൂർ, കുരുപ്പുഴ, കോലിയക്കോട്, പാങ്ങോട്, കല്ലറ, കോട്ടുകാൽ, വെള്ളറട, കരകുളം, പുല്ലമ്ബാറ, വാമനപുരം, പെരുമ്ബഴുതൂർ, വിതുര, മണക്കാട്, അമ്ബൂരി, മണ്ണൂർക്കര വില്ലേജുകളിലാണു പ്രത്യേക ശ്രദ്ധ നൽകാൻ ജില്ലാ കളക്ടർ നിർദേശിച്ചിരിക്കുന്നത്.