Home Newspool പിക്കപ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരായ 3 പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

പിക്കപ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരായ 3 പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

SHARE

പിക്കപ് വാന്‍ ഇടിച്ച് കാല്‍നട യാത്രക്കാരായ മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു. ഉറുകുന്ന് നേതാജി വാര്‍ഡ് ഓലിക്കര പുത്തന്‍വീട്ടില്‍ അലക്‌സ്-സിന്ധു ദമ്പതികളുടെ മക്കളായ ശാലിനി (14), ശ്രുതി (11), ഉറുകുന്ന് ജിഷ ഭവനില്‍ കുഞ്ഞുമോന്‍- സുജ ദമ്പതികളുടെ മകള്‍ കെസിയ (16) എന്നിവരാണു മരിച്ചത്.
കൊല്ലം തെന്മല ഉറുകുന്നില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. ശ്രുതിയും കെസിയയും സംഭവസ്ഥലത്തു തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുമ്പോഴേക്കുമാണ് ശാലിനി മരിച്ചത്. തെന്മല ഗ്രാമപഞ്ചായത്ത് നേതാജി വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് ശാലിനിയുടെയും ശ്രുതിയുടെയും അച്ഛന്‍ അലക്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.