പ്രതിപക്ഷ മേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി ബിജു രമേശിന്റെ ബാര്‍ കോഴ ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണം. കെപിസിസി ഓഫീസിലെത്തി ഒരു കോടി രൂപ കൈമാറി എന്നായിരുന്നു ആരോപണം. ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കാന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴ ആവശ്യപ്പെട്ടു. ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ കൊടുക്കണമെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ ബാബുവാണ് ആവശ്യപ്പെട്ടത്. പണം അടങ്ങിയ സ്യൂട് കേസ് കെപിസിസി ഓഫീസില്‍ എത്തിച്ചു നല്കി. ബിജു രമേശിന്റെ ഡ്രൈവര്‍ രാധാകൃഷ്ണന് ആണ് പണം എത്തിച്ചത്. ഇത് സംബന്ധിച്ച രഹസ്യമൊഴിയില്‍ ചെന്നിത്തലയുടെ പേര് പറയരുതെന്ന് ചെന്നിത്തലയുടെ ഭാര്യ ആവശ്യപ്പെട്ടു തന്നെ ഫോണില്‍ വിളിച്ച് കരഞ്ഞു. അതിനാല്‍ രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കി കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ മൊഴി നൽകിയെന്നുമാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. ഇതില്‍ മുന്‍പ് അന്വേണം നടന്നതാണെന്ന് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. അന്വേഷണത്തിന് അനുമതി നല്‍കരുതെന്നും രമേശ് ചെന്നിത്തല ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിയമോപദേശം തേടിയിരുന്നു. ഗവര്‍ണ്ണറുടെ അനുമതി ആവശ്യമില്ലെന്നും