Home Politics ഇന്ത്യ കത്തുമ്പോൾ മോദി വീണവായിക്കുന്നു ; നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് പ്രശാന്ത് ഭൂഷൺ

ഇന്ത്യ കത്തുമ്പോൾ മോദി വീണവായിക്കുന്നു ; നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് പ്രശാന്ത് ഭൂഷൺ

SHARE

<strong>പ്ര</strong>ധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ.റോമ സാമ്രാജ്യം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിച്ചതുപോലെയാണ് മോദിയുടെ നടപടിയെന്ന് ആരോപിച്ചായിരുന്നു പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.

വാരണാസിയിലെ ദേവ് ദീപാവലി ആഘോഷത്തിനിടെ താളം പിടിച്ചുനിൽക്കുന്നതായി മോദിയുടെ ഔദ്യോഗിക അക്കൗണ്ടിൽ ട്വീറ്റ് ചെയ്യപ്പെട്ട വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമർശനം.

തക് ദിൻ എ തക് ദിൻ ബൈ ബൈ ലൈറ്റ്‌സ് …ഇന്ത്യ കത്തുമ്പോൾ മോദി വീണവായിക്കുന്നുവെന്നായിരുന്നു കുറിപ്പ്. രാജ്യത്ത് കർഷകപ്രക്ഷോഭം രൂക്ഷമാകുന്നതിനിടെയാണ് മോദിയുടെ വാരാണസി സന്ദർശനം.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.