പെൺഭ്രൂണഹത്യ പ്രമേയമാക്കി ചിത്രീകരിച്ച ‘പിപ്പലാന്ത്രി’ റിലീസിനൊരുങ്ങി. രാജസ്ഥാൻ ഗ്രാമങ്ങളിൽ നടക്കുന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും ചിത്രീകരിച്ച മലയാള ചിത്രം സിക്കമോർ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നവാഗതമായ ഷോജി സെബാസ്റ്റ്യനാണ് സംവിധാനം ചെയ്തത്.
പുതുമുങ്ങളെ അണിനിരത്തിയ ചിത്രം പെൺഭ്രൂണഹത്യയുടെ രഹസ്യങ്ങൾ തേടിയുള്ള യാത്രയാണ്. രാജസ്ഥാൻ കേന്ദ്രീകരിച്ചുള്ള ചിത്രത്തിൽ ഗ്രാമ മുഖ്യന്മാരുടെ അനുമതിയോടെ നൂറ്കണക്കിന് ഗ്രാമവാസികളെയും അണിനിരത്തിയിരുന്നു.