തിരുവനന്തപുരം:കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും സ്പെഷ്യല്‍ തപാല്‍ ബാലറ്റ് നല്‍കുന്നതിന് തയാറാക്കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ആദ്യ ദിനം ജില്ലയില്‍ 8,197 പേര്. ഇവര്‍ക്ക് സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാര്‍ ബാലറ്റ് പേപ്പര്‍ നല്‍കും. ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ തയാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ക്ക് കൈമാറിയ പട്ടികയിലാണ് 8197 സമ്മതിദായകരുള്ളത്. ഇതില്‍ 2906 പേര് കൊവിഡ് പോസിറ്റിവും 5291 പേര് ക്വാറന്റൈനില്‍ കഴിയുന്നവരുമാണ്.