Home Politics ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് : കമറുദ്ദീൻ ജയിലിൽ തന്നെ , ജാമ്യഹർജി ഹൈക്കോടതി തള്ളി

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് : കമറുദ്ദീൻ ജയിലിൽ തന്നെ , ജാമ്യഹർജി ഹൈക്കോടതി തള്ളി

SHARE

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി. കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ഫാഷൻ ഗോൾഡിന്റെ പേരിൽ നടന്നത്​ സാമ്പത്തിക തട്ടിപ്പാണെന്ന്​ സർക്കാർ കോടതിയെ അറിയിച്ചു.

തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആ​രോ​ഗ്യ​ പ്ര​ശ്​​ന​ങ്ങ​ളു​ള്ള​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു ആവശ്യപ്പെട്ടാണ് കോടതിയിൽ ഹർജി നൽകിയത്. നിക്ഷേപകരെ വഞ്ചിച്ച് 130 കോടി തട്ടിയെന്നാണ് പ്രതികൾക്കെതിരായ കേസ്.

നി​ക്ഷേ​പ​ക​രു​മാ​യി കമ്പനിയുണ്ടാക്കിയ ക​രാ​റി​ൽ താ​ൻ ഒ​പ്പി​ട്ടി​ട്ടി​ല്ലെ​ന്നും ലാ​ഭ​വി​ഹി​തം ന​ൽ​കി​യി​ല്ലെ​ന്ന പേ​രി​ൽ ക്രി​മി​ന​ൽ കേ​സ് എ​ടു​ക്കാ​നാ​വി​ല്ലെ​ന്നും ഇദ്ദേഹം ഹ​ര​ജി​യി​ൽ ചൂണ്ടിക്കാട്ടിയിരുന്നു.

കമറുദ്ദീൻ ഉൾപ്പടെയുള്ള പ്രതികൾ നിക്ഷേപത്തിൽ വൻ തിരിമറി നടത്തിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കമറുദ്ദീനെ ചില കേസുകളിൽ കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.