Home Newspool എ​ൽഡിഎ​ഫ് സ്ഥാനാർഥിയെ ആക്രമിച്ച സംഭവം: കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

എ​ൽഡിഎ​ഫ് സ്ഥാനാർഥിയെ ആക്രമിച്ച സംഭവം: കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

SHARE

തൃശൂർ വേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡ് എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ​ഫ് അ​റ​യ്ക്ക​ലി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്‌തു.കോ​ൺ​ഗ്ര​സ് വേ​ലൂ​ർ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ വേ​ലൂ​ർ ന​ടു​വി​ല​ങ്ങാ​ടി തെ​ക്കേ​ത്ത​ല ആ​ളൂ​ർ വീ​ട്ടി​ൽ ബെ​ന്നി (61), സ​ഹോ​ദ​ര​ൻ ബാ​ബു​രാ​ജ് (51) എ​ന്നി​വ​രെ​യാ​ണ് എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​ക​ളെ ചാ​വ​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്‌തു.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് എ​ൻ.​സി.​പി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ​ഫ് അ​റ​യ്ക്ക​ലി​നേ​യും ഭാ​ര്യ റീ​ന​യേ​യും സ്കൂ​ട്ട​റി​ലെ​ത്തി​യ ഇ​വ​ർ ക​ട​യി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ത്. ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​സ​ഫ് അ​റ​യ്ക്ക​ൽ തൃ​ശൂ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.