Home Newspool കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; ഒന്നേകാൽ കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; ഒന്നേകാൽ കോടിയുടെ സ്വര്‍ണം പിടികൂടി

SHARE

കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 2311.30 ഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. പിടികൂടിയ സ്വർണത്തിന് ഒരു കോടി 20 രൂപ വില വരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി സലാമിനെ അറസ്റ്റ് ചെയ്തു. ദുബൈയിൽ നിന്നും കോഴിക്കോടെത്തിയ വിമാനത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സലാമിൽ നിന്ന് 1568.2 ഗ്രാം സ്വര്‍ണവും വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച്‌ വച്ച രീതിയില്‍ കണ്ട 1262.20 ഗ്രാം സ്വര്‍ണ മിശ്രിതവും പിടികൂടിയത്.
ശനിയാഴ്ച കരിപ്പൂരിൽ 77 ല​ക്ഷ​ത്തിന്റെ സ്വ​ര്‍​ണം എ​യ​ര്‍ ക​സ്​​റ്റം​സ് ഇ​ന്റ​ലി​ജ​ന്‍​സ് പി​ടി​കൂ​ടിയിരുന്നു. തി​രൂ​ര്‍ സ്വ​ദേ​ശി ഉ​നൈ​സി​ല്‍ (25) നി​ന്നാ​ണ് 1600 ഗ്രാം ​സ്വ​ര്‍​ണം പി​ടി​ച്ച​ത്. ജി​ദ്ദ​യി​ല്‍​നി​ന്നുളള സ്‌പൈസ് ജെ​റ്റ് വി​മാ​ന​ത്തി​ലാ​യിരുന്നു ഉനൈസ് ക​രി​പ്പൂ​രി​ല്‍ എ​ത്തി​യ​ത്. ബ്ലൂ​ടൂ​ത്ത് സ്‌പീക്കറിന്റെ ബാ​റ്റ​റി​ക്ക​ക​ത്ത് സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.